View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടുപണ്ടൊരു ...

ചിത്രംകുഞ്ഞിക്കൂനന്‍ (1966)
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംരേണുക

വരികള്‍

Lyrics submitted by: Sreedevi Pillai

pandu pandoru deshathu
undanennoru raajaavu
undanennoru raajaavinnu
undiyennu raani
undiraaniyoru divasam
udyaanathilulaathumpol
kandithoru poomarathil theneechakkoodu
nalloru theneechakkoodu

thenedukkaan mohichu
raanithante kaineetti
theneecakal mooliyethi
raaniye nalla kuthukuthu
naattilulla theneechakkoottangale vettayaadi
chutterichu chaambalaakkan kalpanayittu raajavu

then koodukal thedithedi
raajakinkararodi
theneechakkoottangale chaambalaakki moodi
pittennu raanikku moorchichu rogam
kottaaram vaidyanethi kalpichu vegam
thechiverum naalukoottam pachilayum kootti
thenozhichu chaalichu ranikku nalkuvaan
sainikarodi raajyamaake thedi
theneechakkoodumillaa thenumilla naattil
undi thante jeevanappol oozhivittu mandi
undaraajanannuminnum
thottaal mookkel shundi
വരികള്‍ ചേര്‍ത്തത്: സുരേഷ്

പണ്ടു പണ്ടൊരു ദേശത്ത് ഉണ്ടനെന്നൊരു രാജാവ്
ഉണ്ടനെന്നൊരു രാജാവിനു ഉണ്ടിയെന്നൊരു റാണി
ഉണ്ടിറാണിയൊരു ദിവസം ഉദ്യാനത്തിൽ ലാത്തുമ്പോൾ
കണ്ടിതൊരു പൂമരത്തിൽ തേനീച്ചക്കൂട്
നല്ലൊരു തേനീച്ചക്കൂട് (പണ്ടു പണ്ടൊരു…)

തേനെടുക്കാൻ മോഹിച്ചു റാണി തന്റെ കൈനീട്ടി (2)
തേനീച്ചകൾ മൂളിയെത്തി റാണിയെ നല്ല കുത്തു കുത്തി
നാട്ടിലുള്ള തേനീച്ചക്കൂട്ടങ്ങളെ വേട്ടയാടി
ചുട്ടെരിച്ചു ചാമ്പലാക്കാൻ കല്പനയിട്ടു രാജാവ് (2) (പണ്ടു പണ്ടൊരു…)

തേൻ കൂടുകൾ തേടി തേടി രാജകിങ്കരരോടി
തേനീച്ചക്കൂട്ടങ്ങളെ ചാമ്പലാ‍ക്കി മൂടി
പിറ്റേന്നു റാണിക്ക് മൂർച്ഛിച്ചു രോഗം (2)
കൊട്ടാരം വൈദ്യനെത്തി കല്പിച്ചു വേഗം
തെച്ചി വേരും നാലുകൂട്ടം പച്ചിലയും കൂട്ടി
തേനൊഴിച്ചു ചാലിച്ചു റാണിക്ക് നൽകുവാൻ
സൈനികന്മാരോടി രാജ്യമാകെ തേടി
തേനീച്ചക്കൂടുമില്ല തേനുമില്ലാ നാട്ടിൽ
ഉണ്ടി തന്റെ ജീവനപ്പോൾ ഊഴി വിട്ടു മണ്ടി
ഉണ്ട രാജനന്നുമിന്നും തൊട്ടാൽ മൂക്കേൽ ശുണ്ഠി (പണ്ടു പണ്ടൊരു…)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തന്തിമിതാരോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
മുന്നില്‍ദൂരമാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ആമ കടലാമ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌