View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാര്‍മുകില്‍ ...

ചിത്രംനന്ദനം (2002)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

Kaarmukil varnnante chundil
Cherumodakkuzhalinteyullil
Veenurangunnoru sreeraagamE
Ninne pulkiyunarthaan marannu kannan
Kaarmukil varnnante chundil...

Njaanen mizhinaalamaNayaatherichum
Neerum nenchakam akilaay pukachum..(2)
Vaadum karalthadam kanneeraal nanachum
Ninne thedi nadannu thalarnnu krishnaa
Neeyen nombaram ariyumo shyamavarnnaa
(Kaarmukil varnnante...)

Ninte nandana vrindaavanathil
Pookkum paarijaathathinte kombil (2)
Varum janmathilenkilum shauree
Oru poovaay viriyaan kazhinjuvenkil
Ninte kaalkkal veenadiyuvaan kazhinjuvenkil
(Kaarmukil varnnante...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ
നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
കാര്‍മുകില്‍ ...............

ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും (2)
വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ
കാര്‍മുകില്‍ .............

നിന്‍റെ നന്ദനവൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍‌ (2)
വരും ജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍
കാര്‍മുകില്‍ ............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും (F)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഗോപികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മനസ്സില്‍ മിഥുന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മൗലിയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ശ്രീലവസന്തം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ആരും
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മനസ്സില്‍ മിഥുന
ആലാപനം : എം ജി ശ്രീകുമാർ, രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍