Dhum Dhum Dhum Dooreyetho ...
Movie | Raakkilippaattu (2007) |
Movie Director | Priyadarshan |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | KS Chithra, Sujatha Mohan, Sangeetha (New) |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ തുടങ്ങീയുത്സവം നിലാവിന്നുത്സവം ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ കുടഞ്ഞൂ കുങ്കുമം മുകിൽ പൂം ചന്ദനം (ധും ധും ധും..) മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും ദേവദാരുവന ദേവതക്കു മണിമോതിരങ്ങൾ പണിയും തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും പൊൻ പുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും (ധും ധും ധും..) സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു കാളിദാസ കവിതേ നിൻ കാൽച്ചിലമ്പൊലി കേട്ടു നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും (ധും ധും ധും..) സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം പുണ്യമായ ജപമന്ത്രമോടെ മദഗംഗയാടും നടനം കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ് വെണ്മലരുകൾ പൊഴിയുമീ സരസ്സിൽ നിന്നരയന്നം മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ് (ധും ധും ധും..) Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Dhum Dhum Dhum Dhum dooreyetho raakkilippaattil Thudangeeyulsavam nilaavinnulsavam gandharvanmaar doothayakkum devahamsangal kudanjoo kunkumam mukil poom chandanam (Dhum Dhum...) Mele mele mazhameghappaaliyoru minnalodeyunarum devadaaruvana devathaykku manimothirangal paniyum thandulanja kaithaaril chandrakaantha valayekum manjuraagaveenayil anjanangalezhuthikkum ponpulariyil manjumazha muthu maniyaniyikkum melle melle ninne mudipoo chaarthidum thalodaan ponnidum (Dhum Dhum...) Saandhya kanya jalakeliyaadi varasaagarangal thirayum sooryanaalamoru shamghumaala manimaarilinnumaniyum kaattilethu kaarkuyilin paattu moolum mozhi kettu kaalidaasa kavithe nin kaalchilampoli kettu nin priyasakhi shakunthala valarthunna vanamulla melle melle ninne manippoo chaarthidum orukkaan ponnidum (Dhum Dhum.....) Saandramaaya himashaila saanuvileyindu chooda nadanam punyamaaya japamanthramode madagamgayaadum nadanam kaattilaadumithalode koovalangal kuda neerthi mamgalangalarulaanaay kinnarante varavaayi venmalarukal pozhiyumee sarassil ninnarayannam melle melle paadee vasantham pokayaay hruadaym mookamaay (Dhum Dhum...) |
Other Songs in this movie
- Kanniludakkiya kanthaarippennine
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Omanathinkal
- Singer : KS Chithra, Sujatha Mohan, Sangeetha (New) | Lyrics : Gireesh Puthenchery | Music : Vidyasagar
- Mazha Peythu Thornna Nilaavil
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Anthinila Maanathu
- Singer : MG Sreekumar, Ila Arun | Lyrics : K Jayakumar | Music : Vidyasagar
- Shaarike Ninnekkaanaan
- Singer : KS Chithra, Sujatha Mohan, Sangeetha (New) | Lyrics : K Jayakumar | Music : Vidyasagar
- Paalappoovin Lolaakkunde
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Raappadippakshi Ithile
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar