മഴ പെയ്തു തോര്‍ന്ന നിലാവില് ...
ചിത്രം | രാക്കിളിപ്പാട്ട് (2007) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010 മഴ പെയ്തു തോര്‍ന്ന നിലാവില് മനസ്സിലെ മന്ത്രവീണകൾ പാടി മിഴി മെല്ലെ വിടരും നേരം എന്നിലെ മോഹമൈനകൾ പാറി നിനക്കെന്തു നൽകേണം ഞാൻ നീലാമ്പൽ പൂവേ നിറം പൂണ്ട സ്വപ്നങ്ങൾ താ മായാവിക്കാറ്റേ പോരൂ പോരൂ പെണ്ണാളെ മഴ പെയ്തു തോര്‍ന്ന നിലാവില് മനസ്സിലെ മന്ത്രവീണകൾ പാടി മിഴി മെല്ലെ വിടരും നേരം എന്നിലെ മോഹമൈനകൾ പാറി നിനക്കെന്തു നൽകേണം ഞാൻ നീലാമ്പൽ പൂവേ നിറം പൂണ്ട സ്വപ്നങ്ങൾ താ മായാവിക്കാറ്റേ പോരൂ പോരൂ എൻ ചാരേ ആഷാഢമേഘം മുടി മാടിയൊതുക്കുമ്പോൾ ആമോദമേകാം കുളിരഞ്ജനമിഴിയാളേ ആ.. അരികത്തു വാ ചിരിമുത്തു താ ആദ്യാനുരാഗപ്പൂവേ മണിമുത്തമെൻ കവിളത്തു താ കാലൊച്ച കാത്തീടുന്നേ ഉമ്മറത്തെ വിളക്കായെന്നും ഉണ്മയേകി വിളങ്ങേണം ഉണ്ണികൾക്ക് വെളിച്ചം നൽകി പൊന്നു പോലെ വളർത്തേണം ഹരിനാമം ചൊല്ലുമ്പോൾ കൈകൾ കൂപ്പേണം (മഴ പെയ്തു തോര്‍ന്ന...) സീമന്തതീരം ശുഭകുങ്കുമമണിയുമ്പോൾ കാരുണ്യസൂര്യൻ കരലാളനമേകേണം ആ ..തിരുവാതിര പൂ ചൂടി വാ തിരി നീട്ടും അഴകേ ഇന്നും തളിരൂഞ്ഞാലിൽ ചാഞ്ചാടുവാൻ ഒരു മാത്ര വരുമോ വീണ്ടും നാലുകെട്ടിനകത്തായെന്നും നന്മയേകി വസിക്കേണം നല്ല നാളു വരാനായെന്നും നോൽമ്പു നോറ്റു തുടങ്ങേണം മധുമയമീ നിമിഷത്തിൽ ഒന്നായ് ചേരേണം (മഴ പെയ്തു തോര്‍ന്ന...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Mazha peythu thornna nilaavil manassile manthraveenakal paadi mizhi melle vidarum neram ennile moha mainakal paari ninakkenthu nalkenam njaan neelampal poove niram poonda swapnangal thaa maayaavikkaatte poroo poroo pennaale.. Mazha peythu thornna nilaavil manassile manthraveenakal paadi mizhi melle vidarum neram ennile moha mainakal paari ninakkenthu nalkenam njaan neelampal poove niram poonda swapnangal thaa maayaavikkaatte poroo poroo en chaare Aashadamegham mudi maadiyothukkumpol aamodamekaam kuliranjana mizhiyaale aa..arikathu vaa chirimuthu thaa aadyaanuragappoove manimuthamen kavilathu thaa kaalocha kaathidunne ummarathe vilakkaayennum unmayeki vilangenam unnikalkku velicham nalki ponnu pole valarthenam harinaamam chollumpol kaikal kooppenam (Mazha peythu...) Seemanthatheeram shubhakunkumamaniyumpol kaarunya sooryan karalaalanamekanam aa.. thiruvaathira poo choodi vaa thiri neettum azhake innum thariroonjaalil chaanchaaduvaan oru maathra varumo veendum naalukeettinakathaayennum nanmayeki vasikkenam nalla naalu varaanaayennum nolmpu nottu thudangenam madhumayamee nimishathil onnaay cherenam (Mazha peythu...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ധും ധും ധും ദൂരെയേതോ
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍, സംഗീത (പുതിയത്) | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഓമനത്തിങ്കള്‍
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍, സംഗീത (പുതിയത്) | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- അന്തിനിലാ മാനത്ത്
- ആലാപനം : എം ജി ശ്രീകുമാർ, ഇളാ അരുൺ | രചന : കെ ജയകുമാര്‍ | സംഗീതം : വിദ്യാസാഗര്‍
- ശാരികേ നിന്നെ കാണാന്‍
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍, സംഗീത (പുതിയത്) | രചന : കെ ജയകുമാര്‍ | സംഗീതം : വിദ്യാസാഗര്‍
- പാലപ്പൂവിന് ലോലാക്കുണ്ടേ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- രാപ്പടിപ്പക്ഷീ ഇതിലെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍