View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥ പറഞ്ഞുറങ്ങിയ ...

ചിത്രംമധുരനൊമ്പരക്കാറ്റ് (2000)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jacob John

Kadha paranjurangiya kaanana kuyile paattu marannoree
nombarakkilikkoru gaanam pakarnnu tharoo... (kadha..)
Thakarnna nenchin muraliyumaayoru thaaraattu paaditharoo
Kadha paranjurangiya kaanana kuyile

Nirnidramaaya nisheedhiniyil neela nilaavum chentheeyaay (2)
Nakshathra deepangal koluthee vaanam (2)
Veruthe kaathirikkum, ennennum veruthe kaathirikkum

Kadha paranjurangiya kaanana kuyile paattu marannoree
nombarakkilikkoru gaanam pakarnnu tharoo...

Kaatharamaaya kinaavukalil neeri mayangum kanmaniye
Kezhunnoree kaattin saanthwanam pole (2)
Akale unarnnirikkum, ninnamma noyambum nottirikkum
Raareero raaraaro (4)

Kadha paranjurangiya kaanana kuyile paattu marannoree
nombarakkilikkoru gaanam pakarnnu tharoo...
Thakarnna nenchin muraliyumaayoru thaaraattu paaditharoo
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ
നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ... (കഥ പറഞ്ഞു ..)
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു താരാട്ടു പാടിത്തരൂ
കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ

നിര്‍നിദ്രമായ നിശീഥിനിയില്‍ നീല നിലാവും ചെന്തീയായ്‌ (2)
നക്ഷത്ര ദീപങ്ങള്‍ കൊളുത്തീ വാനം (2)
വെറുതെ കാത്തിരിക്കും, എന്നെന്നും വെറുതെ കാത്തിരിക്കും

കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ
നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ...

കാതരമായ കിനാവുകളില്‍ നീറി മയങ്ങും കണ്മണിയെ
കേഴുന്നൊരീ കാറ്റിന്‍ സാന്ത്വനം പോലെ (2)
അകലെ ഉണര്‍ന്നിരിക്കും, നിന്നമ്മ നോയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ (4)

കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ
നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ...
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു താരാട്ടു പാടിത്തരൂ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥ പറഞ്ഞുറങ്ങിയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പ്രഭാതത്തിലെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ദ്വാദശിയില്‍ മണിദീപിക
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ശ്രുതിയമ്മ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, രവീന്ദ്രന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മുന്തിരി ചേലുള്ള പെണ്ണേ
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ശ്രുതിയമ്മ ലയമച്ഛന്‍ [D2]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍