View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കുഞ്ഞുപൂ ...

ചിത്രംചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by nsalby@gmail.com on May 22, 2009
ആ... ആ... ആ... ആ... ആ.... ആ... ആ...
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍ (2)

കുടവുമായ് പോകുന്നൊരമ്പാടിമുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ (2)

എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടുവന്നതല്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ (2)

ആ... ആ... ആ... ആ...
തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍ (2)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011

aa...aa...aa..aa....
Oru kunju poovinte ithalil ninnoru thulli
Madhuramen chundil pozhinjuvenkil
Thaniye urangunna ravil nilavinte
Thalir metha neyo virichuvenkil
Ente thapassinte punyam thalirthuvenkil
Ente thapassinte punyam thalirthuvenkil

Kudavumayi pokunnorambadi mukil
Ente hridhaythil amridham thalikukille
Panineeru peyyunna pathira kattinte
Pallavi nee swayam padukille
Kunju paribhavam thane marakkukille
Kunju paribhavam thane marakkukille

Evideyo kandu marannora mugham
Innu dhanumasa chandranayi theernnathalle
Kulirkatu thazhunorormathan parimalam
Pranayamayi poovittu vannathalle
Ninte kavilathau sandhyakal viriyukille
Ninte kavilathu sandhyakal viriyukille

aa...aa...aa...aa...aa...
Thalir viral thoovalal neeyen mansinte
thamara cheppu thurannuvenkil
athinullil minnunna kauthukum
chumbichitanuragam ennum mozhinjuvenkil
athu kettu swargam vidarnnuvenkil
athu kettu swargam vidarnnuvenkil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായാ ദേവകിക്കു മകൻ പിറന്നേ
ആലാപനം : കെ എസ്‌ ചിത്ര, പാലക്കാട് കെ എല്‍ ശ്രീറാം, വിശ്വനാഥ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
മഞ്ഞു പെയ്യണ
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
തീം മ്യുസിക്‌
ആലാപനം : ദിലീപ്, ശ്രുതി   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
തൈ ഒരു തെനവയൽ [ബംബട്ടു ഹുടുഗി]
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
അമ്പാടി പയ്യുകൾ [F]
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
അമ്പാടി പയ്യുകൾ [ഹമ്മിങ്ങ്]
ആലാപനം : വിദ്യാസാഗര്‍   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
തൈ ഒരു തെനവയൽ [ബംബട്ടു ഹുടുഗി]
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
അമ്പാടി പയ്യുകൾ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
അമ്പാടി പയ്യുകൾ [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
അമ്പാടി പയ്യുകൾ ഹമ്മിംഗ്‌ [F]
ആലാപനം : സുജാത മോഹന്‍   |   രചന :   |   സംഗീതം : വിദ്യാസാഗര്‍