View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരമഞ്ഞളാടിയ രാവിന്റെ മാറിൽ [F] ...

ചിത്രംപ്രണയവര്‍ണ്ണങ്ങള്‍ (1998)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Ajay Menon

Varamanjalaadiya raavinte maaril oru manju thulliyurangi
Nimi neramenthino thengi nilaavin virahamennalum mayangi
Pularithan chumbana kunkumamalle rithu nandiniyaakki
Avale pani neer malaraakki
Varamanjalaadiya raavinte maaril oru manju thulliyurangi

Kili vannu konchiya jaalakavaathil kaliyaay chaariyathaare ?
Mudiyizha kothiya kaattin mozhiyil madhuvaay maariyathaare ?
Avalude mizhiyil karimashiyaale kanavukalezhuthiyathare ?
Ninavukalezhuthiyathaare ? Avale tharalithayaakkiyathaare ?
Varamanjalaadiya raavinte maaril oru manju thulliyurangi
Nimi neramenthino thengi nilaavin virahamennalum mayangi

Mizhi peythu thornnoru saayanthanathil mazhayaay chaariyathaare
Dala marmmaram nertha chillakalkkullil kuyilaay maariyathaare
Avalude kavilil thuduviralaale kavithakalezhuthiyathaare ?
Mukulithayakiyathare ? Avale pranayiniyaakiyathaare ? (varamanjal)
വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ

മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ്‌ ചാറിയതാരെ ?
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ്‌ മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാടികൂടും കൂട്ടി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആരോ വിരല്‍ നീട്ടി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആലേലോ പൂലേലോ ആലേ പൂലേലോ
ആലാപനം : വി ദേവാനന്ദ്‌, ശ്രീനിവാസ്, ഹരീഷ് രാഘവേന്ദ്ര   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍
ഒരു കുലപ്പൂ പോലെ
ആലാപനം : സുരേഷ്‌ ഗോപി   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍
ആരോ വിരല്‍ നീട്ടി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ [Sad]
ആലാപനം : ശബ്‌നം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വരമഞ്ഞളാടിയ രാവിന്റെ മാറിൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍