View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിഷാദ രാഗം ...

ചിത്രംദയ (1998)
ചലച്ചിത്ര സംവിധാനംവേണു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിശാല്‍ ഭരദ്വാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്
വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ്
യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ
ആരെയോർത്തു നില്പൂ നീ
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്

അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ്
അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ്
ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ
അപാരതേ അപാരതേ നിന്നിലെന്നും
എനിക്കും ഇടമേകൂ
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്
വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ്

വിഭാത ശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ
ഏതോ രാപ്പാടി പാടി പോരൂ പോരൂ
വിശാലതേ വിശാലതേ എന്നുമെന്നും എനിക്കു തണലെകൂ
യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ
ആരെയോർത്തു നില്പൂ നീ
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്

ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ



Added by Susie on September 14, 2010
vishaada raagam meetti doore
saandhya thaaram yaathrayaay
vilolamaamoru rekha pole
shaaradendu manju poy
yaminee...chollu nee...
orittu kannerode aare
areyorthu nilppu nee
(vishaadha)

agaadha neelima thannilente
kinaakkal muthukalaay
onnonnaay kortheduthu
ninne chaarthaam
apaarathe…
apaarathe ninnil ennum
enikkum idamekoo
(vishaada)

vibhaatha shobha kozhinju veena
vidoora veedhikalil
etho raappaadi paadi poroo poroo
vishaalathe...
vishalathe ennumennum
enikku thanalekoo
yaminee chollu nee
orittu kanneerode are
are orthu nilppu nee (vishadha)

aare aare aare varavelkkuvaan
aare aare aare varavelkkuvaan
aare aare aare varavelkkuvaan
aare aare aare varavelkkuvaan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയെൻ കാമ മോഹിനി
ആലാപനം : ഹരിഹരന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
സ്നേഹ ലോലമാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
ശാരദേന്ദു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
സ്വർഗ്ഗം തേടി
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
സ്നേഹ ലോലമാം [M]
ആലാപനം : സുദീപ് കുമാര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
വിഷാദ രാഗം [F]
ആലാപനം : രാധിക തിലക്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌