View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാരദേന്ദു ...

ചിത്രംദയ (1998)
ചലച്ചിത്ര സംവിധാനംവേണു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിശാല്‍ ഭരദ്വാജ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

Shaaradendu neythu neythu neythu nivarthi (2)
neela raavilee nilaavin chithra kambalam
thaarakappoompottu kuthiya rathna kambalam
aareyaareyaare varavelkkuvaan
aareyaareyaare varavelkkuvaan

Kokkurumi kurukiya venpraavukal mayangee
Atharin sugandhameki thennal madangee (2)
Chithravarnna noolizhakal
korthu korthu neythidaam
Puthanoru jeevithamaam kambalam
aareyaareyaare varavelkkuvaan
aareyaareyaare varavelkkuvaan

Muthamittu theru there
Chudu kaattu punarnnu
Polppulaka ponnalakal
Mannil virinju
Nidrayatta raavukalil swapnamaruppachayaay
Ethrayethra neythu sneha kambalam
aareyaareyaare varavelkkuvaan
aareyaareyaare varavelkkuvaan

Shaaradendu neythu neythu neythu nivarthi
neela raavilee nilaavin chithra kambalam
thaarakappoompottu kuthiya rathna kambalam
aareyaareyaare varavelkkuvaan
aareyaareyaare varavelkkuvaan
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി (2)
നീല രാവിലീ നിലാവിന്‍ ചിത്ര കംബളം
താരകപ്പൂമ്പൊട്ടു കുത്തിയ രത്ന കംബളം
ആരെയാരെയാരെ വരവേല്‍ക്കുവാന്‍
ആരെയാരെയാരെ വരവേല്‍ക്കുവാന്‍

കൊക്കുരുമ്മി കുറുകിയ വെണ്‍ പ്രാവുകൾ മയങ്ങീ
അത്തറിന്‍ സുഗന്ധമേകി തെന്നല്‍ മടങ്ങീ (2)
ചിത്ര വർണ്ണ നൂലിഴകള്‍
കോർത്തു കോർത്ത് നെയ്തിടാം
പുത്തനൊരു ജീവിതമാം കംബളം
ആരെയാരെയാരെ വരവേല്‍ക്കുവാന്‍
ആരെയാരെയാരെ വരവേല്‍ക്കുവാന്‍

മുത്തമിട്ടു തെരു തെരെ
ചുടു കാറ്റു പുണർന്നു
പൊൽപ്പുളക പൊന്നലകൾ
മണ്ണിൽ വിരിഞ്ഞു
നിദ്രയറ്റ രാവുകളിൽ സ്വപ്ന മരുപ്പച്ചയായ്
എത്രയെത്ര നെയ്തു സ്നേഹ കംബളം
ആരെയാരെയാരെ വരവേല്‍ക്കുവാന്‍
ആരെയാരെയാരെ വരവേല്‍ക്കുവാന്‍

ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി
നീല രാവിലീ നിലാവിന്‍ ചിത്ര കംബളം
താരകപ്പൂമ്പൊട്ടു കുത്തിയ രത്ന കംബളം
ആരെയാരെയാരെ വരവേല്‍ക്കുവാന്‍
ആരെയാരെയാരെ വരവേല്‍ക്കുവാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയെൻ കാമ മോഹിനി
ആലാപനം : ഹരിഹരന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
സ്നേഹ ലോലമാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
വിഷാദ രാഗം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
സ്വർഗ്ഗം തേടി
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
സ്നേഹ ലോലമാം [M]
ആലാപനം : സുദീപ് കുമാര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌
വിഷാദ രാഗം [F]
ആലാപനം : രാധിക തിലക്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിശാല്‍ ഭരദ്വാജ്‌