View in English | Login »

Malayalam Movies and Songs

മധുവും ഷീലയും വീണ്ടും





മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മധുവും ഷീലയും വീണ്ടും ഒന്നിയ്ക്കുന്നു. ശശി പരവൂര്‍ സംവിധാനം ചെയ്യന്ന പുതിയ ചിത്രത്തിലാണ് പഴയകാല ജോഡികളുടെ പുനസമാഗമം. ലൈഫ് ടൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ശശി പരവൂര്‍ തന്നെയാണ് ചിത്രത്തിനായി കഥ തയ്യാറാക്കിയിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ചിത്രത്തിന്റെ സഹസംവിധായകനായിരിക്കും. മധുവും ഷീലയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. മലയാളസിനിമയില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മധുവും ഷീലയും അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയവരാണ്. ഇവരുടെ അഭിനയജീവിതത്തിന്റെ ഈ വാര്‍ഷികവേളയിലാണ് ശശി പരവൂരിന്റെ സിനിമയ്ക്കുവേണ്ടി അഭിനയപ്രതിഭകളുടെ സംഗമം. ഏറെക്കാലം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ഷീല സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയെന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തിയത്. പിന്നീട് ശ്യാമപ്രസാദിന്റെ അകലെ, സ്‌നേഹവീട് തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ചെയ്തു.



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു