View in English | Login »

Malayalam Movies and Songs

സുരേഷ് ഗോപി വീണ്ടും





സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ച് വരുന്നു. ശങ്കറിന്റെ "ഐ" എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നു അദ്ദേഹം. ഇനി ജോഷിയുടെ "സലാം കശ്മീര്‍" എന്ന ചിത്രത്തിന്റെ ഷൂടിങ്ങ് ആണ് അടുത്തത്. ഇത് വരെയും എഷ്യാനെറ്റിലെ "നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍" എന്ന പരിപാടി അവതരിപ്പിക്കുകയായിരുന്നു സുരേഷ് ഗോപി.

അതേ സമയം, ഒരു രാഷ്ട്രീയ ആക്ഷന്‍ ചിത്രത്തിന്റെ സാദ്ധ്യതകളെ കുറിച്ച് തന്റെ സുഹൃത്തുക്കളായ സംവിധായകന്‍ ഷാജി കൈലാസിനോടും തിരക്കഥാകൃത്ത് രഞ്ജി പണിക്കരോടും സുരേഷ് ഗോപി സംസാരിച്ചതായി വാര്‍ത്തകള്‍ വന്നു. കുറച്ച് കാലങ്ങളായി മാദ്ധ്യമങ്ങള്‍ വിടാതെ പിന്തുടരുന്ന സരിത സോളാര്‍ തട്ടിപ്പ് ആയിരിക്കും ഈ ചിത്രത്തിന്റെ പ്രമേയം എന്ന് അറിയുന്നു. ആക്ഷന്‍ രംഗങ്ങളും പൊട്ടിത്തെറിക്കുന്ന ഡയലോഗുകളും കൊണ്ട് തീയറ്ററുകള്‍ നിറഞ്ഞ് കളിച്ച ധാരാളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഈ മൂവര്‍ സംഘം ഷാജി കൈലാസിന്റെ തന്നെ "ചിന്താമണി കൊലക്കേസ്" എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ്.



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു