View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരത്കാല രാവും ...

ചിത്രംഎന്നു നാഥന്റെ നിമ്മി (1986)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
 
ശരത്കാലരാവും പാടി രാരാരിരം
ശശിലേഖ മെല്ലെ വന്നു വിഷാദാർദ്രയായ്
സ്മൃതിപ്പൂക്കളെന്നും കേഴും
നിശീഥങ്ങളിൽ വീണ്ടും
തളർത്തീടുന്നു സ്നേഹഗീതമായെന്നോർമ്മയിൽ
(ശരത്കാല...)

താമരപ്പൂത്താലിയുമായ് താഴമ്പൂവുകൾ
താളമേളമോടെ നിന്ന പാവം മറഞ്ഞിതാ
തേൻ ചൊരിഞ്ഞ രാഗങ്ങൾ
പിൻ തിരിഞ്ഞ മേഘങ്ങൾ (2)
വിരുന്നേകുവാൻ വീണ്ടുമൊന്നാകുവാൻ
പകർന്നീടുമോ ആത്മബന്ധങ്ങളെൻ ജീവനിൽ
(ശരത്കാല...)

കൂടെയിന്നും കൂട്ടിരിക്കാം കൂടെപ്പോരുവാൻ
കൂട്ടു ചേർന്ന കൂട്ടരെല്ലാം എങ്ങോ പോയിതാ
പാടി വന്നു കാവ്യങ്ങൾ തേടി വന്ന സ്വപ്നങ്ങൾ (2)
നിനക്കേകുവാൻ വീണ്ടുമോർത്തു പോയാൽ
ഉണർത്തീടുമോ രാഗഭാവങ്ങളെൻ ....
(ശരത്കാല...)

----------------------------------

Added by devi pillai on October 4, 2010
sharathkaala raavum paadi raaraariram
shashilekha mellevannu vishaadaardrayaay
smrithippookkalennum kezhum
nisheedhangalil veezhum
thalirthidunnu snehageethamennormayil

thaamarappoothaaliyumaay thaazhampoovukal
thaalamelamode ninna paavam maranjithaa
then chorinja raagangal
pin thirinja meghangal
virunnekuvaan veendumonnaakuvaan
pakarnneedumo aathmabandhangalen jeevanil

koodeyunnum koottirikkaam koodapporuvaan
koottuchernna koottarellaam engo poyithaa
paadivannu kaavyangal thedivanna swapnangal
ninakkekuvaan veendumorthu poyaa
unartheedumo raagabhaavangalen


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവേ അരിമുല്ലപ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : കലാധരന്‍ (കല അടൂര്‍)   |   സംഗീതം : ശ്യാം
ചെമ്പനീര്‍പ്പൂ പോലെന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
സന്ധ്യകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ഉള്ളം തുള്ളി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
പൂവേ അരിമുല്ലപ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കലാധരന്‍ (കല അടൂര്‍)   |   സംഗീതം : ശ്യാം