

പെണ്ണിന്റെ മനസ്സില്‍ ...
ചിത്രം | അനാഛാദനം (1969) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sreedevi Pillai penninte manassil pathinezhaam vayassil ennumulsava melam udukku maddalamilathaalam uruttu chendamelam eppozhu- muruttu chendamelam kodiyettu aaraattu koodekkoode vedikkettu palliyunarththu parakkezhunnallathu villadichaampaattu angane pennine manassil....... ulsavathirakkil kandumuttiyaal olikannukondulla kathiyeru athu karalil tharakkunna cheruppakkaar pinne avalude padikkal paaraavu thiranottam mudiyaattam thithai thithai therottam kathukoduppu kaathukaathirippu swapnam kandu nadappu angane penninte manassil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ എന്നുമുത്സവ മേളം ഉടുക്കു മദ്ദളമിലത്താളം ഉരുട്ടു ചെണ്ടമേളം എപ്പോഴു- മുരുട്ടു ചെണ്ടമേളം കൊടിയേറ്റ് ആറാട്ട് കൂടെക്കൂടെ വെടിക്കെട്ട് പള്ളിയുണർത്ത് പറക്കെഴുന്നള്ളത്ത് വില്ലടിച്ചാമ്പാട്ട് (അങ്ങനെ പെണ്ണിന്റെ മനസ്സിൽ..) ഉത്സവത്തിരക്കിൽ കണ്ട് മുട്ടിയാല്‍ ഒളികണ്ണ് കൊണ്ടുള്ള കത്തിയേറ് അതു കരളിൽ തറയ്ക്കുന്ന ചെറുപ്പക്കാർ പിന്നെ അവളുടെ പടിക്കൽ പാറാവ് തിരനോട്ടം മുടിയാട്ടം തിത്തൈ തിത്തൈ തേരോട്ടം കത്ത് കൊടുപ്പ് കാത്ത് കാത്തിരിപ്പ് സ്വപ്നം കണ്ട് നടപ്പ് (അങ്ങനെ പെണ്ണിന്റെ മനസ്സിൽ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മധുചന്ദ്രികയുടെ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മിഴിമീന്‍ പോലെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരു പൂതരുമോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അരിപിരിവള്ളി
- ആലാപനം : പി സുശീല, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ