View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണി വിരിഞ്ഞിട്ടും ...

ചിത്രംഒള്ളതുമതി (1967)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഎസ്‌ കെ നായര്‍
സംഗീതംഎല്‍ പി ആര്‍ വര്‍മ
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Sreedevi Pillai

unnivirinjidum kannimaanga kana-
kkunnikal illathe muttathu kaankilo
kanninathilpparam karpoorasaaramaay-
ennidaanenthundu nannuvin lokare

randupere tholilettaaminiyulla
randupere eli randilum vechidaam
randuper picha kalichu veenidaathe
mundinte thumbil pidichu nadannidum 

moothavar moonnuper kaikorthu munnilum
muttathu chaadikkalichu nadannidum
konchumoruthan kuzhayumoruthi
than pinchukaram panchasaarakku neettum


ammayekkaalumenikkishtamachane-
nnamminippaithal mozhivathu kelkkave
ammakku munji veerkkunnathu kandu kan
chimmi adavukal kaattichirichidum

chaanchakkam maram vetti
chathurathil padiyittu
chaanchaattam charinjaadi thanchathil chirikkumpol
chenchori vaaymalaril pancharayumma vaykkaan
njan chellunneram odi thanchathil maari nilkkum

itharamoronnu chinthichu chinthichu
athanam thannil sasukham kazhiyave
pathaamathaay garbhamundaayi viprante
pathanaadikkinnu bhaagyamundaakave

pathaamanunniyenkil oraa-
pathu varaathe tharenamenningane
bhakthaanukambiyaam krishnante munpilaa
bhakthashiromani chennevamothinaan

bhakthapaaraayana paahi narayana
nithyam sharanam sharanaagathapriya
pathaamathumente pathnikku garbhamaay
pathum thikanju paravashayaayithu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉണ്ണി വിരിഞ്ഞിടും കണ്ണിമാങ്ങാ കണ -
ക്കുണ്ണികള്‍ ഇല്ലത്തെ മുറ്റത്തു കാണ്‍കിലോ
കണ്ണിനതില്‍പ്പരം കര്‍പ്പൂരസാരമാ -
യെണ്ണിടാനെന്തുണ്ടു നണ്ണുവിന്‍ ലോകരേ

രണ്ടു പേരെ തോളിലേറ്റാമിനിയുള്ള
രണ്ടു പേരെ എളി രണ്ടിലും വച്ചിടാം
രണ്ടു പേര്‍ പിച്ച കളിച്ചു വീണീടാതെ
മുണ്ടിന്റെ തുമ്പില്‍ പിടിച്ചു നടന്നിടും

മൂത്തവര്‍ മൂന്നു പേര്‍ കൈകോര്‍ത്തു മുന്നിലും
മുറ്റത്തു ചാടിക്കളിച്ചു നടന്നിടും
കൊഞ്ചുമൊരുവന്‍ കുഴയുമൊരുത്തി
തന്‍ പിഞ്ചു കരം പഞ്ചസാരയ്ക്കു നീട്ടിടും

അമ്മയേക്കാളുമെനിക്കിഷ്ടമച്ഛനെ -
ന്നമ്മിണിപ്പൈതല്‍ മൊഴിവതു കേള്‍ക്കവേ
അമ്മയ്ക്കു മുഞ്ഞി വീര്‍ക്കുന്നതു കണ്ടു കണ്‍ -
ചിമ്മി അടവുകള്‍ കാട്ടിച്ചിരിച്ചിടും

ചാഞ്ചക്കം മരം വെട്ടി ചതുരത്തില്‍ പടിയിട്ടു
ചാഞ്ചാട്ടം ചെരിഞ്ഞാടിത്തഞ്ചത്തില്‍ ചിരിക്കുമ്പോള്‍
തേഞ്ചോരി വായ് മലരില്‍ പഞ്ചാരയുമ്മ വെക്കാന്‍
ഞാന്‍ ചെല്ലുന്നേരമോടിത്തഞ്ചത്തില്‍ മാറി നില്‍ക്കും

ഇത്തരമോരോന്നു ചിന്തിച്ചു ചിന്തിച്ചു
അത്തനം തന്നില്‍ സസുഖം കഴിയവേ
പത്താമതായ് ഗര്‍ഭമുണ്ടായി വിപ്രന്റെ
പത്തനാടിയ്ക്കന്നു ഭാഗ്യമാണ്ടാകവേ

പത്താമനുണ്ണിയെയെങ്കില്‍ ഒരാ -
പത്തു വരാത തരേണമെന്നിങ്ങനെ
ഭക്താനുകമ്പിയാം കൃഷ്ണന്റെ മുമ്പിലാ -
ഭക്തശിരോമണി ചെന്നേവമോതിനാന്‍

ഭക്തപരായണാ പാഹി നാരായണ
നിത്യം ശരണം ശരണാഗതപ്രിയാ
പത്താമതുമെന്റെ പത്നിയ്ക്കു ഗര്‍ഭമായ്
പത്തും തികഞ്ഞു പരവശയായിതു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അജ്ഞാതസഖീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
സന്താപമിന്നു നാട്ടാര്‍ക്കു
ആലാപനം : കമുകറ   |   രചന : എസ്‌ കെ നായര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഈ വല്ലിയില്‍നിന്നു ചെമ്മേ
ആലാപനം : എ പി കോമള, രേണുക   |   രചന : കുമാരനാശാന്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോള്‍
ആലാപനം : ശരത്‌ ചന്ദ്രന്‍   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
മാരൻ വരുന്നെന്നു
ആലാപനം : പി ലീല, ബി വസന്ത   |   രചന : രാമചന്ദ്രൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഞാനൊരു കാശ്മീരിസുന്ദരി
ആലാപനം : എ പി കോമള, ബി വസന്ത, രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ