View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവേറെയായ്‌ പൂവേ ...

ചിത്രംറോക്ക് ആന്റ് റോള്‍ (2007)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010
രാവേറെയായ് പൂവേ
പൊൻ ചെമ്പനീർ പൂവേ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
കാൽ പെരുമാറ്റം കേട്ടുണർന്നുവോ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ
ഓ.. ഓ..ഓ..(രാവേറെ...‌)

നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു
പൊൻവെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോംപോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം...
( രാവേരെയായ്..)

കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം..(രാവേറെയായ്...)



Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010
 
raavereyyay poove
pon chempneer poove
oru yaathrikane vazhi poke nanuthoru
kaal perumaatam kettunarnnuvo
irul veena manassilorithiri eeran
poo viral thottuzhiyoo
oh..oh..oh..
(Raavereyaay...)

Nee varumpol manukaalam kanthurakknnu
pon veyil vannumma vekkaan
kaathu nilkkunnu
parannu pom pol pakal kilee
kozhinja nin kurumpukal
thiranju poy varum vare
nilaavu kaathu nilkkumo
ithu veruthe nin manassaliyaanoru
mazhayude samgeetham
(Raavereyaay...)

kaathirikkum kaavalmegham vaathil chaaeunnu
venal maathram nenchinullil baakkiyaavunnu
thanichu njaan nadannu poy
thanuthoree churangalil
manassile kinaavukal
koluthumo nilaavu pol
ithu veruthe nin sruthi ariyaanoru
paarvana samgeetham
(Raavereyaay...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ചാടി മഴ
ആലാപനം : സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വളയൊന്നിതാ കളഞ്ഞുകിട്ടി കുളക്കടവിൽ കിടന്നുകിട്ടി
ആലാപനം : ജീമോന്‍, പ്രദീപ്‌ പള്ളുരുത്തി, രഞ്ജിത് ഗോവിന്ദ്, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ചന്ദമാമ
ആലാപനം : അനിത, റിജ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ജിരുതാന ജിരുതാനാ
ആലാപനം : രഞ്ജിത് ഗോവിന്ദ്, ടിപ്പു   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍