View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഞ്ഞാത്തൂനേ പൊന്നു കുഞ്ഞാത്തൂനേ ...

ചിത്രംദി ഗാര്‍ഡ് (2001)
ചലച്ചിത്ര സംവിധാനംഹക്കീം റാവുത്തര്‍
ഗാനരചനആറുമുഖന്‍ വെങ്കിടങ്ങ്‌
സംഗീതംശ്യാം ധര്‍മന്‍, രാജേഷ്
ആലാപനംകലാഭവന്‍ മണി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കുഞ്ഞാത്തൂനേ പൊന്നു കുഞ്ഞാത്തൂനേ
കുഞ്ഞാഞ്ഞോട് ഒന്ന് ചൊല്ലിക്കൂടെ?
കാലം പോയി പിന്നെ കോലം മാറി
കുഞ്ഞാഞ്ഞ കോമാങ്ങാ വാടിക്കരിഞ്ഞൊരു ചേല്

കള്ളു കുടിക്കലും താഴേക്കിടക്കലും
ചാരായം മോന്തലും ചന്തേലുറക്കവും
തല്ലു പിടിക്കലും പോലീസ് കേസും കൊണ്ടെന്തായി
പേടിക്കാനാളില്ലാത്തോണ്ടല്ലേ

അന്തികെട്ടന്തിക്കും പാതിരാ നേരത്തും
കുഞ്ഞാഞ്ഞ വന്നു വിളിക്കുമ്പം നാത്തൂനേ
വാതിൽ തുറക്കണ്ടാ ചോറ് കൊടുക്കണ്ടാ
ഒരഞ്ചാറു നാള് പഠിപ്പിച്ചു നോക്കെന്നേ

ഇക്കണ്ട കാലം ക്ഷമിച്ചില്ലേ നാത്തൂനേ
ഇതുവരെ തലമറന്നെണ്ണ ഞാൻ തേച്ചില്ല
ആണിന്നൊരു തരി വീട്ടിൻ അലങ്കാരം
കുഞ്ഞാഞ്ഞ പോലത്തോരാളായിട്ടെന്തിനാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കാട്ടില്‍ പുലിയുണ്ടോ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
കാട്ടുകുറുമ്പത്തി കരിനീലക്കണ്ണാളേ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
തന തിന താനന ധിമി
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
ചാലക്കുടിച്ചന്തയ്ക്കു
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
നാടോടിക്കാറ്റില്‍
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
താ തക്കിട നമ്മള്‍ നാലളു*
ആലാപനം : കോറസ്‌, കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്