

Maranamethunna Nerathu ...
Movie | Spirit (2012) |
Movie Director | Ranjith |
Lyrics | Rafeeq Ahamed |
Music | Shahabaz Aman |
Singers | Unni Menon |
Lyrics
Lyrics submitted by: Suresh Maranamethunna nerathu neeyente arikil ithiri neram irikkane kanalukal kori maravicha viralukal oduvil ninne thalodi samikkuvan oduvilaayakathekkedukkum swaasa kanikayil ninte gandhamundakuvan.. (Maranam) Ini thurakkendathillatha kankalil priyathe nin mukham mungikkidakkuvan oru swaram poluminiyedukkathoree chevikal nin swaramudrayaal mooduvaan arivum oormayum kathum sirassil nin haritha swacha smaranakal peyyuvaan (Maranam) Adharamaam chumbanathinte murivu nin madhuranaama japathinaal kooduvaan pranayame ninnilekku nadannoren vazhikal oorthente paadam thanukkuvaan athu mathi udal moodiya mannil ninnu ivanu pulkkodiyaayi uyirthekkuvan.. (Maranam) | വരികള്‍ ചേര്‍ത്തത്: സുരേഷ് മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... (മരണം) ഇനി തുറക്കേണ്ടതില്ലാത്ത കൺ കളിൽ പ്രിയതേ നിൻ മുഖം മുങ്ങിക്കിടക്കുവാൻ ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ അറിവും ഓർമ്മയും കത്തും ശിരസ്സിൽ നിൻ ഹരിത സ്വച്ഛ സ്മരണകൾ പെയ്യുവാൻ... (മരണം) അധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുരനാമ ജപത്തിനാൽ കൂടുവാൻ പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ(2) അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു പുൽക്കൊടിയായി ഉയിർത്തേക്കുവാൻ... (മരണം) |
Other Songs in this movie
- Mazhakondu Mathram
- Singer : Gayathri Asokan | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Mazhakondu Mathram
- Singer : Vijay Yesudas | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Ee Chillayil Ninnu
- Singer : KJ Yesudas | Lyrics : Rafeeq Ahamed | Music : Shahabaz Aman