Mazhakondu Mathram ...
Movie | Spirit (2012) |
Movie Director | Ranjith |
Lyrics | Rafeeq Ahamed |
Music | Shahabaz Aman |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Mazhakondu maathram mulaykkunna vithukal chilathundu mannin manassil pranayathinaal maathram eriyunna jeevante thirikalundaathmaavinullil (Mazhakondu) Oru chumbanathinaal daaham shamikkaathe eriyunna poovithal thumpumaayi parayaattha priyatharamaamoru vaakkinte madhuram padarnnoru chundumaayi veruthe parasparam nokkiyirikkunnu nira mouna chashakathiniru puravum (Mazhakondu) Samayakallolangal kutharumee karayil naam manalinte aardramaam maaridathil oru mounashilppam menanjutheerthenthino piriyunnu saandhya vishaadamaayi ... oru saagarathin midippumaayi ... (Mazhakondu) Samayakallolangal kutharumee karayil naam manalinte aardramaam maaridathil oru mounashilppam menanjutheerthenthino piriyunnu saandhya vishaadamaayi ... oru saagarathin midippumaayi ... (Mazhakondu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ടു മണ്ണിൻ മനസ്സിൽ പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ (മഴകൊണ്ടു) ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ എരിയുന്ന പൂവിതൾ തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറ മൗന ചഷകത്തിനിരു പുറം നാം (മഴകൊണ്ടു) സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം മണലിന്റെ ആർദ്രമാം മാറിടത്തിൽ ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ പിരിയുന്നു സാന്ധ്യ വിഷാദമായി ... ഒരു സാഗരതിൻ മിടിപ്പുമായി ... (മഴകൊണ്ടു) സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം മണലിന്റെ ആർദ്രമാം മാറിടത്തിൽ ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ പിരിയുന്നു സാന്ധ്യ വിഷാദമായി ... ഒരു സാഗരതിൻ മിടിപ്പുമായി ... (മഴകൊണ്ടു) |
Other Songs in this movie
- Mazhakondu Mathram
- Singer : Gayathri Asokan | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Maranamethunna Nerathu
- Singer : Unni Menon | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Ee Chillayil Ninnu
- Singer : KJ Yesudas | Lyrics : Rafeeq Ahamed | Music : Shahabaz Aman