View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴകൊണ്ട്‌ മാത്രം ...

ചിത്രംസ്പിരിറ്റ് (2012)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംശഹബാസ് അമന്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Mazhakondu maathram mulaykkunna vithukal
chilathundu mannin manassil
pranayathinaal maathram eriyunna jeevante
thirikalundaathmaavinullil
(Mazhakondu)

Oru chumbanathinaal daaham shamikkaathe
eriyunna poovithal thumpumaayi
parayaattha priyatharamaamoru vaakkinte
madhuram padarnnoru chundumaayi
veruthe parasparam nokkiyirikkunnu
nira mouna chashakathiniru puravum
(Mazhakondu)

Samayakallolangal kutharumee karayil naam
manalinte aardramaam maaridathil
oru mounashilppam menanjutheerthenthino
piriyunnu saandhya vishaadamaayi ...
oru saagarathin midippumaayi ...
(Mazhakondu)

Samayakallolangal kutharumee karayil naam
manalinte aardramaam maaridathil
oru mounashilppam menanjutheerthenthino
piriyunnu saandhya vishaadamaayi ...
oru saagarathin midippumaayi ...
(Mazhakondu)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ടു മണ്ണിൻ മനസ്സിൽ
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ
(മഴകൊണ്ടു)

ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾ തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിറ മൗന ചഷകത്തിനിരു പുറം നാം
(മഴകൊണ്ടു)

സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ
പിരിയുന്നു സാന്ധ്യ വിഷാദമായി ...
ഒരു സാഗരതിൻ മിടിപ്പുമായി ...
(മഴകൊണ്ടു)

സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ
പിരിയുന്നു സാന്ധ്യ വിഷാദമായി ...
ഒരു സാഗരതിൻ മിടിപ്പുമായി ...
(മഴകൊണ്ടു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴകൊണ്ട്‌ മാത്രം
ആലാപനം : ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശഹബാസ് അമന്‍
മരണമെത്തുന്ന നേരത്ത്
ആലാപനം : ഉണ്ണി മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശഹബാസ് അമന്‍
ഈ ചില്ലയില്‍ നിന്ന്
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശഹബാസ് അമന്‍