View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ ചില്ലയില്‍ നിന്ന് ...

ചിത്രംസ്പിരിറ്റ് (2012)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംശഹബാസ് അമന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ee chillayil ninnu bhoomi than
kaumaara kaalathilekku parakkaam(2)
(ee chilla)
vaakkukalokke pirakkunnathin munpu
pookkum nilaavil kalikkaam
(Ee chillayil)

Souramayookhangal maathramuduthu naam
eeran mazhakkaadinullil
vallikkalaay pinanju nilkkaam
namukkonnichoreeppoo vidarthaam
pon veyil ilakalil ennapol ennil
ninne thiranju padarnnu cheraam...

Aadima vanya sugandham kalarnnoru
praatha swakaarya jalathil
aazhangalil vachu kaikal korkkaam
jalapaatham puthachonnu nilkkaam (2)
alakalil vennilaavennapol ninnil
enne padarnnu niranjozhukaam
(Ee chillayil)
വരികള്‍ ചേര്‍ത്തത്: സുരേഷ്

ഈ ചില്ലയിൽ നിന്ന് ഭൂമി തൻ
കൗമാര കാലത്തിലേക്ക് പറക്കാം(2)
ഈ ചില്ലയിൽ
വാക്കുകളൊക്കെ പിറക്കുന്നതിൻ മുൻപ്
പൂക്കും നിലാവിൽ കളിക്കാം
(ഈ ചില്ലയിൽ )

സൗരമയൂഖങ്ങൾ മാത്രമുടുത്തു നാം
ഈറൻ മഴക്കാടിനുള്ളിൽ
വള്ളികളായ് പിണഞ്ഞുനിൽക്കാം
നമുക്കൊന്നിച്ചൊരിപ്പൂ വിടർത്താം
പൊൻ വെയിൽ ഇലകളിൽ എന്നപോലെ എന്നിൽ
നിന്നെ തിരഞ്ഞ് പടർന്നു ചേരാം....

ആദിമ വന്യസുഗന്ധം കലർന്നൊരു
പ്രാതസ്വകാര്യ ജലത്തിൽ...
ആഴങ്ങളിൽ വച്ച് കൈകൾ കോർക്കാം
ജലപാതം പുതച്ചൊന്നു നിൽക്കാം(2)
അലകളിൽ വെണ്ണിലാവെന്നപോലെ നിന്നിൽ
എന്നെ പടർന്നു നിറഞ്ഞൊഴുകാം
(ഈ ചില്ലയിൽ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴകൊണ്ട്‌ മാത്രം
ആലാപനം : ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശഹബാസ് അമന്‍
മരണമെത്തുന്ന നേരത്ത്
ആലാപനം : ഉണ്ണി മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശഹബാസ് അമന്‍
മഴകൊണ്ട്‌ മാത്രം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശഹബാസ് അമന്‍