View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലഞ്ഞാലിക്കുരുവി ...

ചിത്രം1983 (2014)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Lyrics submitted by: Indu Ramesh

Olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki
olanjaalikkuruvee ilamkaattilaadi varu nee
koottu koodi kinungi mizhippeeli melle thazhuki
naruchiri naalumanippoovu pol virinjuvo
cherumashithandu neetti vannaduthu ninnuvo
manimadhuram nunayum kanavin mazhayilo
nanayum njaanaadyamaay...
(olanjaalikkuruvee... )

Ee pulariyil karukakal thaliridum vazhikalil
nee nin mizhikalil elaveyil thiriyumaay varikayo
janalazhi vazhi pakarum nanu naneyoru madhuram
oru kudayude thanalilanayum neram.. pozhiyum mazhayil...
(Olanjaalikkuruvee... )

Vaa chirakumaay cherumayil kilikalaay alayuvaan
poonthen mozhikalaal kurumani kuyilu pol kurukuvaan
kalichiriyude viralaal thudukuriyidum azhakaay
cherukolussinte kilukilukkathin thaalam.. manassil nirayum...
(Olanjaalikkuruvee... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരു നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി
ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരു നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി
നറുചിരി നാലുമണിപ്പൂവു പോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായ്....
(ഓലഞ്ഞാലിക്കുരുവീ... )

ഈ പുലരിയിൽ കറുകകൾ തളിരിടും വഴികളിൽ
നീ നിൻ മിഴികളിൽ ഇളവെയിൽ തിരിയുമായ് വരികയോ
ജനലഴി വഴി പകരും നനുനനെയൊരു മധുരം
ഒരു കുടയുടെ തണലിലണയും നേരം.. പൊഴിയും മഴയിൽ...
(ഓലഞ്ഞാലിക്കുരുവീ... )

വാ ചിറകുമായ് ചെറുമയിൽ കിളികളായ് അലയുവാൻ
പൂന്തേൻ മൊഴികളാൽ കുറുമണിക്കുയിലു പോൽ കുറുകുവാൻ
കളിചിരിയുടെ വിരലാൽ തുടുകുറിയിടും അഴകായ്
ചെറുകൊലുസ്സിന്റെ കിലുകിലുക്കത്തിൻ താളം.. മനസ്സിൽ നിറയും...
(ഓലഞ്ഞാലിക്കുരുവീ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെഞ്ചിലെ നെഞ്ചിലെ
ആലാപനം : ഗോപി സുന്ദര്‍, ശങ്കര്‍ മഹാദേവന്‍, അലീറ്റ ഡെന്നിസ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഓലക്കം ചൂടുമായി
ആലാപനം : അലീറ്റ ഡെന്നിസ്, നിവാസ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
തലവട്ടം കാണുമ്പോൾ
ആലാപനം : ഗോപി സുന്ദര്‍, നിവാസ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ചൂടാതെ പോയി നീ
ആലാപനം : രജേഷ് വര്‍മ്മ   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഗോപി സുന്ദര്‍