View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴനിലാക്കുളിരുമായ് ...

ചിത്രംവിക്രമാദിത്യന്‍ (2014)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംനജിം അര്‍ഷാദ്‌, സൗമ്യ രാമകൃഷ്ണന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Mazhanilaakkulirumaay venal thooval veeshum
mozhiyilum madhuramaay mounam kadha parayum
poonkaattee vazhiye varaathe kaattin kulirariyum
etho sukhamee nenchil nirayum
mazhanilaakkulirumaay

Maanjupokaan maranna swapnam
kannil thangum pakalukalil
kannadachaalum ullil aaro
raagam paadum iravukalil
malarukal pookkaathe malarilum maattode
hridayamariyum puthiya mridulagandham
mazhanilaakkulirumaay venal thooval veeshum

Chirakilallaathe nammal neelaakaasham pookum chila nimisham
chillukannaadi nokkum ennil ninne kaanum chila nimisham
shankhile kadal pole nenchile anuraagam
alakalilaki uyiru thazhukum neram

Mazhanilaakkulirumaay venal thooval veeshum
mozhiyilum madhuramaay mounam kadha parayum
poonkaattee vazhiye varaathe kaattin kulirariyum
etho sukhamee nenchil nirayum
mazhanilaakkulirumaay .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മഴനിലാക്കുളിരുമായ് വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴിയേ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും
മഴനിലാക്കുളിരുമായ്

മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ
കണ്ണടച്ചാലും ഉള്ളിലാരോ
രാഗം പാടും ഇരവുകളിൽ
മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം
മഴനിലാക്കുളിരുമായ് വേനൽ തൂവൽ വീശും

ചിറകിലല്ലാതെ നമ്മൾ നീലാകാശം പൂകും ചില നിമിഷം
ചില്ലുകണ്ണാടി നോക്കും എന്നിൽ നിന്നെ കാണും ചില നിമിഷം
ശംഖിലെ കടൽ പോലെ നെഞ്ചിലെ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം

മഴനിലാക്കുളിരുമായ് വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായ് മൗനം കഥ പറയും
പൂങ്കാറ്റീ വഴിയേ വരാതെ കാറ്റിൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും
മഴനിലാക്കുളിരുമായ് .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേഘം മഴവില്ലിന്‍
ആലാപനം : മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
അന്തിച്ചോപ്പില്‍ രാവും പകലും
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍
മാനത്തെ ചന്ദനക്കീറ്
ആലാപനം : പുഷ്പവതി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ബിജിബാല്‍
മനസ്സിന്‍ തിങ്കളേ
ആലാപനം : ശഹബാസ് അമന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍
ഒരു കോടി താരങ്ങളെ
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
ബനാ ഹര്‍ ദില്‍ കീ
ആലാപനം : കൃഷ്ണ ബൊങ്കനെ   |   രചന :   |   സംഗീതം : ബിജിബാല്‍
വിക്രമാദിത്യൻ
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍