View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Melle Vannu Konchiyo ...

MovieMadhura Naaranga (2015)
Movie DirectorSugeeth
LyricsSanthosh Varma, VR Santhosh
MusicSreejith Sachin
SingersSooraj Santhosh, Roshni Suresh

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മെല്ലെ വന്നു കൊഞ്ചിയോ പൊന്നുതിരും മേഘമേ
ചാരേ വന്നു നിന്നുവോ ചാഞ്ഞുറങ്ങും സ്വപ്‌നമേ
രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ട്
താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു
മെല്ലെ വന്നു കൊഞ്ചിയോ പൊന്നുതിരും മേഘമേ
ചാരേ വന്നു നിന്നുവോ ചാഞ്ഞുറങ്ങും സ്വപ്‌നമേ

ഹൃദയമതു കേൾക്കുമ്പോൾ തെളിയുമതു പാട്ടായി
പുലരി പോലും കേട്ട് നിൽക്കും ഒന്ന് മൂളാൻ
അകലെയൊരു മഴവില്ലിൻ മഴ ചാറുമ്പോൾ
അരികിലായ് വന്നു ചേരും നീലവാനം
മിഴിയോളമെന്ന പോലെ മൊഴി തൂകി നിന്ന പോലേ
ഒളി മിന്നിയോ നിറ പൂക്കളായ്
ആ .................ആ.................
മം .........................മം ......................

തിരയിലൊരു കളിവള്ളം തീരമതു കാണുമ്പോൾ
പീലി ചൂടാൻ വന്നു ചേരും മേഘ ചിത്രം
മഴയിലതു കാണുമ്പോൾ കുളിരലകൾ നെയ്യുമ്പോൾ
നമ്മളെന്തേ നോക്കി നിന്നു സന്ധ്യ പോലേ
തിരമാല വന്നു പോകും കടലോരമെന്ന പോലേ
അറിയാതേ നാം അകലാതെയായ്
രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ട്
താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു


Other Songs in this movie

Aarum Kaanaathe
Singer : Reshma Menon   |   Lyrics : Sreekumar Nair   |   Music : Sreejith Sachin
Ee Koottil
Singer : Madhu Balakrishnan, Latha Krishna, Ranjith Govind   |   Lyrics : Santhosh Varma, VR Santhosh   |   Music : Sreejith Sachin
Kan Kankalil
Singer : Shweta Mohan, Vijesh Gopal   |   Lyrics : Rajeev Nair   |   Music : Sreejith Sachin
Oh Thirayukayaano
Singer : Roshni Suresh   |   Lyrics : Santhosh Varma, VR Santhosh   |   Music : Sreejith Sachin
Oru Naal Ini Naam
Singer : Haricharan, Sooraj Santhosh   |   Lyrics : Rajeev Nair   |   Music : Sreejith Sachin
Vazhvom Thazhvom
Singer : Roshni Suresh   |   Lyrics : Vivek   |   Music : Sreejith Sachin