ചിരിയോ ചിരി പുഞ്ചിരി ...
ചിത്രം | ആക്ഷന്‍ ഹീറോ ബിജു (2016) |
ചലച്ചിത്ര സംവിധാനം | അബ്രിഡ് ഷൈന്‍ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | വിനീത് ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി |
വരികള്‍
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം .. ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം മരയോന്തുകണക്കുടലൊന്നുമാറി വഴിയോടീ അതിരമ്പുഴ ചാടീ അറിയാക്കര തേടീ .......... പട തന്നിലൊരുങ്ങുക മുൻപേ പട പന്തളമോടരുതൻപേ (പട തന്നിലൊരുങ്ങുക ) മുയൽ ആമയോടേറ്റതുപോലെ മടി കേറിയിടം തിരിയല്ലേ കടകം തിരിയും കഥ മാറിവരും അതിസാഹസമോടിനിയും തുടരും സഞ്ചാരം ...സാനന്ദം ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം.. ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം മിഴി രണ്ടിലുമെന്തിന് നാണം അതു കണ്ടിട നെഞ്ചിലൊരീണം (മിഴി രണ്ടിലുമെന്തിന് ) ദിനം എണ്ണിയൊരുങ്ങണ യാനം നറു പന്തലിടാൻ നിറമാനം ദിനരാവുകളിൽ ചെറുപുഞ്ചിരികൾ മധു മുന്തിരിനീരു ചുരന്നു തരും സാമോദം സാഘോഷം ... ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം (ചിരിയോ ചിരി ) ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂക്കള്‍ പനിനീര്‍പ്പൂക്കള്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ജെറി അമല്‍ദേവ്
- ഊഞ്ഞാലിലാടി വന്ന
- ആലാപനം : ചിന്‍മയി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ജെറി അമല്‍ദേവ്
- ഹരഹര തീവ്രം
- ആലാപനം : സുചിത് സുരേശൻ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ജെറി അമല്‍ദേവ്
- മുത്തേ പൊന്നേ പിണങ്ങല്ലേ
- ആലാപനം : സുരേഷ് അരിസ്റ്റോ | രചന : സുരേഷ് അരിസ്റ്റോ | സംഗീതം : സുരേഷ് അരിസ്റ്റോ