View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവാംശമായ് ...

ചിത്രംതീവണ്ടി (2018)
ചലച്ചിത്ര സംവിധാനംടി പി ഫെല്ലിനി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംകൈലാസ്‌ മേനോന്‍
ആലാപനംശ്രേയ ഘോഷാൽ, കെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Indu Ramesh

Jeevaamshamaay thaane nee ennil
kaalangal munne vannu
aathmaavinullil eeran thoo manjaay
thoraathe peythu neeye
poovaadi thedi parannu nadanna shalabhamaay nin
kaalppaadu thedi alanju njaan
aaraarum kaanaa manassin chirakil olicha moham
ponpeeli aayi valarnnithaa
mazha pole ennil pozhiyunnu
nertha veyilaay vannu mizhiyil thodunnu pathivaay..
ninnanuraagam..
oru kaattu pole punarunnu nenchil
nila pole konchi ozhukunnithennumazhake..
ee anuraagam...

minnum kinaavin thiriyaayen mizhiyil
dinam kaathu vaikkaam anayaathe ninne njaan
ida nenchinullile chudu shwaasamaayi njaan
izha cherthu vechidaam vilolamaay
oro raavum pakalukalaayithaa
oro novum madhurithamaayithaa
niramezhin chiriyode oli maayaa mazhavillaay
ini en vaanil thilangi neeye...

mazha pole ennil pozhiyunnu
nertha veyilaay vannu mizhiyil thodunnu pathivaay..
ninnanuraagam..
oru kaattu pole punarunnu nenchil
nila pole konchi ozhukunnithennumazhake..
ee anuraagam...

jeevaamshamaay thaane nee ennil
kaalangal munne vannu...

janalppadi mele chumarukalaake
viralaal ninne ezhuthi
idavazhiyaake alanjoru kaattil
neeyaam gandham thedi
oro vaakkil oru nadiyaay nee
oro nokkil oru nilavaay nee
thira paadum kadalaakum
thaliromal mizhiyaazham
thirayunnu en manassu melle...

jeevaamshamaay thaane nee ennil
kaalangal munne vannu
aathmaavinullil eeran thoo manjaay
thoraathe peythu neeye
poovaadi thedi parannu nadanna shalabhamaay nin
kaalppaadu thedi alanju njaan
aaraarum kaanaa manassin chirakil olicha moham
ponpeeli aayi valarnnithaa
mazha pole ennil pozhiyunnu
nertha veyilaay vannu mizhiyil thodunnu pathivaay..
ninnanuraagam..
oru kaattu pole punarunnu nenchil
nila pole konchi ozhukunnithennumazhake..
ee anuraagam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ജീവാംശമായ് താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ
പൂവാടി തേടി പറന്നുനടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടീ അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ
മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്..
നിന്നനുരാഗം..
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ..
ഈ അനുരാഗം...

മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
ദിനം കാത്തുവയ്ക്കാം അണയാതെ നിന്നെ ഞാൻ
ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ
ഇഴചേർത്തു വെച്ചിടാം വിലോലമായ്
ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിൻ ചിരിയോടെ ഒളി മായാ മഴവില്ലായ്
ഇനിയെൻ വാനിൽ തിളങ്ങി നീയേ...

മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്..
നിന്നനുരാഗം..
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ..
ഈ അനുരാഗം...

ജീവാംശമായ് താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നൂ...

ജനൽപ്പടി മേലേ ചുമരുകളാകേ
വിരലാൽ നിന്നേ എഴുതീ
ഇടവഴിയാകേ അലഞ്ഞൊരു കാറ്റിൽ
നീയാം ഗന്ധം തേടീ
ഓരോ വാക്കിൽ ഒരു നദിയായ് നീ
ഓരോ നോക്കിൽ ഒരു നിലവായ് നീ
തിര പാടും കടലാകും
തളിരോമൽ മിഴിയാഴം
തിരയുന്നൂ എൻ മനസ്സു മെല്ലേ...

ജീവാംശമായ് താനേ നീ എന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ
പൂവാടി തേടി പറന്നുനടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടീ അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ
മഴ പോലെയെന്നിൽ പൊഴിയുന്നു
നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്..
നിന്നനുരാഗം..
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ..
ഈ അനുരാഗം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താ തിന്നം
ആലാപനം : ജോബ് കുര്യൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : കൈലാസ്‌ മേനോന്‍
മാനത്തെ കനലാളി
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, കൈലാസ്‌ മേനോന്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : കൈലാസ്‌ മേനോന്‍
ഒരു തീപ്പെട്ടിക്കും വേണ്ട
ആലാപനം : അന്തോണി ദാസൻ   |   രചന : മനു മൻജിത്‌   |   സംഗീതം : കൈലാസ്‌ മേനോന്‍
ജീവാംശമായ്
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : കൈലാസ്‌ മേനോന്‍
വിജനതീരമേ
ആലാപനം : നിവി വിശ്വലാൽ   |   രചന : ഡോ എസ് നിർമല ദേവി   |   സംഗീതം : നിവി വിശ്വലാൽ
ജീവാംശമായ് (Classical)
ആലാപനം : സുരേഷ് നന്ദൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : കൈലാസ്‌ മേനോന്‍
ജീവാംശമായ്
ആലാപനം : ഗ്രീഷ്മ സണ്ണി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : കൈലാസ്‌ മേനോന്‍