

Kunjaade Ninte Manassil ...
Movie | Ittymaani Made In China (2019) |
Movie Director | Jibi Joju |
Lyrics | Santhosh Varma |
Music | 4 Musics |
Singers | Shankar Mahadevan, Biby Mathew, Sulfiq L, Vrinda Shameek, Devika Sooryaprakash |
Lyrics
Lyrics submitted by: Gopalakrishnan Mele...mani muzhangunne.... thazhe... veerode nilkkumivanaane.... ittimaani oho ittimaani ittimaani oho ittimaani (2) Kunjade ninte manassil ellolam nanma irunnaal nee vaykkana chodu pizhakkoolla.... hey....nedendathu nedanamenkil aadendathu poloru vesham aadandathu kaikalilethoolaa... ee naadin ellamellaam neeyanennu.... ellaarkkum thonnal vannaal nannaayennu... karthaavin kaaval undel meleninnu.... chaaratho paathiriyundey koottayinnu.... thanchathil vendathu cheythaal thunchathil keriyirikkaam bhoolokam kayyilothukkeedaam.... Sakala gunangalkkuravidamayittaa- rundiniyennu thiranjaal idavakayonnaay chollanamappolittimaani (2) oho....kunjade ninte manassil Ellolam nanma irunnaal nee vaykkna chodu pizhakkoola.. Adavum thadavum.. ariyendapole arinju karuthan poruthan.. virivulla chekavarane... tharichathiyivalleyilla... oru koottam vaashi poliparayuvathillathilla.. Oh ivanoru padayottam poyaal kodi nattanonnum janaganamana padarilla.... kathinavedi kavadi bandadi venam ovane ethirelkkan...ey ethirukalellaam aruthivaruthi veerodidanenchu virichu... ulaka nayikkumushiranu poraanittimaani.... sakalagunangalkkuravidamaayittaa- rundiniyennu thiranjaal idavakayonnaay chollanamappolittimaani... Kadalakkreninnoru kappal... thurayoramaduthathu kandey... mishihayude poleyoraalathilunda- vanaranaaraaney. kodiminnanorungiyaninjen varavaayavanaarathu chollu... narajathiyil nanmavithappathinethiya apposthalananey...... oh.....nadu bharikkaam mannanu munnil thanu namiche veenu namiche thiru thiruthiruthomavanude vachana mothikelppichen.. mannavanappol bhoomi koduthen.. ponkurishenthum palli paduthen sakalarumudanadiyudayavanidayane vaazhthi kumbitten... Maarthoovambukal eeridunne- modamode vaazhthidunne paarin nayakanayivanennum doshamakatti nilam cheyyunne paavananakumavante mahathwam padumidam sugashaanthi niranje... vaazhvilaake mangalamaruliduvone nalla janangalilaake bharam chernnidunne punyameki ninnuvilangiduvone ethinumenthinuvathiru kaithunayekidane thinthai thithaa thithaa thimrithathei (3) saadarena.....kaivanangeedunneyen.... | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം മേലേ... മണി മുഴങ്ങുന്നേ.. താഴേ.. വീറോടെ നിൽക്കുമിവനാണേ.. ഇട്ടിമാണി ഓഹോ ഇട്ടിമാണി ഇട്ടിമാണി ഓഹോ ഇട്ടിമാണി(2) കുഞ്ഞാടെ നിന്റെ മനസ്സിൽ എള്ളോളം നന്മ ഇരുന്നാൽ നീ വയ്ക്കണ ചോട് പിഴക്കൂല്ലാ.. ഹേയ്.. നേടേണ്ടത് നേടണമെങ്കിൽ ആടേണ്ടത് പോലൊരു വേഷം ആടാണ്ടത് കൈകളിലെത്തൂലാ.. ഈ നാടിൻ എല്ലാമെല്ലാം നീയാണെന്ന്.. എല്ലാർക്കും തോന്നൽ വന്നാൽ നന്നായെന്ന്.. കർത്താവിൻ കാവൽ ഉണ്ടേൽ മേലെനിന്ന്.. ചാരത്തോ പാതിരിയുണ്ടയ് കൂട്ടായിന്ന്.. തഞ്ചത്തിൽ വേണ്ടത് ചെയ്താൽ തുഞ്ചത്തിൽ കേറിയിരിക്കാം ഭൂലോകം കയ്യിലൊതുക്കീടാം.. സകലഗുണങ്ങൾക്കുറവിടമായിട്ടാ- രുണ്ടിനിയെന്നു തിരഞ്ഞാൽ ഇടവകയൊന്നായ് ചൊല്ലണമപ്പോളിട്ടിമാണി (2) ഓഹോ.. കുഞ്ഞാടെ നിന്റെ മനസ്സിൽ എള്ളോളം നന്മ ഇരുന്നാൽ നീ വയ്ക്കണ ചോട് പിഴക്കൂലാ.. അടവും തടവും.. അറിയേണ്ടപോലെ അറിഞ്ഞ് കരുതാൻ പൊരുതാൻ.. വിരിവുള്ള ചേകവരാണെ.. തരിചതിയിവനില്ലേയില്ലാ... ഒരു കൂട്ടം വാശി പൊളിപറയുവതില്ലാതില്ല.. ഓ...ഇവനൊരു പടയോട്ടം പോയാൽ.. കൊടി നാട്ടാനൊന്നും ജനഗണമന പാടാറില്ലാ... കതിനാവെടി കാവടി ബാന്റടി വേണം ഇവനെ എതിരേൽക്കാൻ... ഏയ് എതിരുകെളെല്ലാം അറുതിവരുത്തി വീറോടിടനെഞ്ചു വിരിച്ച്.. ഉലകു നയിയ്ക്കുമുശിരനു പേരാണിട്ടിമാണി.. സകലഗുണങ്ങൾക്കുറവിടമായിട്ടാ- രുണ്ടിനിയെന്നു തിരഞ്ഞാൽ ഇടവകയൊന്നായ് ചൊല്ലണമപ്പോളിട്ടിമാണി.. കടലക്കരെ നിന്നൊരു കപ്പൽ.. തുറയൊരമടുത്തത് കണ്ടേയ്.. മിശിഹായുടെ പോലെയൊരാളതിലുണ്ട- വനാരാണാരാണേയ്. കൊടിമിന്നണൊരുങ്ങിയണിഞ്ഞെൻ വരവായവനാരത് ചൊല്ല്.. നരജാതിയിൽ നന്മവിതപ്പതിനെത്തിയ അപ്പോസ്തലനാണേയ്.. ഓ.. നാടു ഭരിയ്ക്കും മന്നന് മുന്നിൽ താണു നമിച്ചേ വീണു നമിച്ചേ തിരുതിരുതിരുതോമവനുടെ വചന- മോതി കേൾപ്പിച്ചേൻ.. മന്നവനപ്പോൾ ഭൂമി കൊടുത്തേൻ.. പൊൻകുരിശേന്തും പള്ളി പടുത്തേൻ.. സകലരുമുടനടിയുടയവനിടയനെ വാഴ്ത്തി കുമ്പിട്ടേൻ.. മാർത്തൂവമ്പുകൾ ഏറിടുന്നെ- മോദമോടെ വാഴ്ത്തിടുന്നേ പാരിൻ നായകനായിവനെന്നും ദോഷമകറ്റി നിലം ചെയ്യുന്നേ പാവനനാകുമവന്റെ മഹത്വം പാടുമിടം സുഖശാന്തി നിറഞ്ഞേ.. വാഴ്‌വിലാകെ മംഗളമരുളിടുവോനെ നല്ല ജനങ്ങളിലാകെ ഭാരം ചേർന്നിടുന്നേ പുണ്യമേകി നിന്നുവിളങ്ങിടുവോനെ ഏതിനുമെന്തിനുവാതിരു കൈതുണയേകിടേണേ തിന്തയ് തിത്താ തിത്താ തിമൃതതെയ്യ് (3) സാദരേണാ.. കൈവണങ്ങീടുന്നേയെൻ.. |
Other Songs in this movie
- Bomma Bomma
- Singer : MG Sreekumar, Vrinda Shameek, Liu Shuang, Master Adithyan, Teresa Rose Geo | Lyrics : Santhosh Varma, Liu Shuang | Music : 4 Musics
- Kando Kando
- Singer : Mohanlal, Vaikkom Vijayalakshmi | Lyrics : Santhosh Varma | Music : Deepak Dev
- Vennillaavu
- Singer : Manjari, Najim Arshad, KS Harishankar, Devika Sooryaprakash | Lyrics : Manu Manjith | Music : Kailas Menon
- Gimme Money
- Singer : Anwar Sadath, Vishnu Krishnan, Aloshya Kaavumpurath, Yadhu S Marar, Ajiesh Anto | Lyrics : Santhosh Varma | Music : Deepak Dev
- Kunjaade Ninte Manassil
- Singer : Shankar Mahadevan, Biby Mathew, Haritha Balakrishnan, Sulfiq L, Vrinda Shameek, Devika Sooryaprakash | Lyrics : Santhosh Varma | Music : 4 Musics