View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പകപ്പൂങ്കാവനത്തിലെ ...

ചിത്രംആഭിജാത്യം‌ (1971)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa...Aa...

chembakappoonkaavanathile poomarachottil
pandorikkaloraattidayan thapassirunnu
vinnil ninnum vannirangiya bhagavaanappol - oru
oru chandanthin maniveena avanu nalki

thankaswapna shathangalaal thanthrikal ketti - athil
sundarapratheekshakal than chaayam puratti
aarthalachu hridhayathil thulumbiya gaanangal
raathriyum pakalumavan veenayil meetti
(chembakappoo)

aa madhura sangeethathin lahariyaale - swantham
bhoomi deviye paavam marannu poyi
shyaamalamaam bhoomiyaake paazhmaruvaay maarippoyi
paavamappol pashiyaale paattu nirthi
paattu nirthi

kaathu nilkkum vayalil than kalappayoonni - thante
verpukondu vithaykkuvan avanirangi
ennumennum samridhithan ponmanikal vilayikkan
mannithinte makanaay avanirangi
avanirangi
Aa...aaa.. (chembakappoo)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ ...ആ ...

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു
ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി...
അവനു നല്‍കി...
(ചെമ്പകപ്പൂ )

തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍
സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി
(ചെമ്പകപ്പൂ )

ആ മധുരസംഗീതത്തിന്‍ ലഹരിയാലെ -സ്വന്തം
ഭൂമിദേവിയെ പാവം മറന്നുപോയി
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി.....
പാട്ടു നിര്‍ത്തി.....

കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി- തന്റെ
വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി .....
അവനിറങ്ങി .....
ആ ...ആ.. (ചെമ്പകപ്പൂ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴമുകിലൊളിവര്‍ണ്ണന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കല്യാണക്കുരുവിയ്ക്ക്
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
രാസലീലയ്ക്കു
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
വൃശ്ചികരാത്രി തന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
തള്ള്‌ തള്ള്‌
ആലാപനം : അമ്പിളി, അടൂര്‍ ഭാസി, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
ആറ്റിൻ മണപ്പുറത്തരയാലിൻ
ആലാപനം : അമ്പിളി, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍