View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരമധുരമീ മധുപാനം ...

ചിത്രംചുഴി (1973)
ചലച്ചിത്ര സംവിധാനംതൃപ്രയാര്‍ സുകുമാരന്‍
ഗാനരചനപി എ കാസിം
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

madhuramadhuramee madhupaanam - oru
maadaka lahariyaanee bhuvanam
madhuramadhuramee madhupaanam - oru
maadaka lahariyaanee bhuvanam
aanandalahariyil aadiyaaraadum
oduvil kadanakkadalil thaazhum
madhuramadhuramee madhupaanam

sundarajeevitha sukhamaake nukarnnum
munthirichaaril neenthi thalarnnum
sundarajeevitha sukhamaake nukarnnum
munthirichaaril neenthi thalarnnum
theeraatha mohavalayil veezhum
thoraatha kanneer chuzhiyil thaazhum
Aa...O... (madhuramadhuramee)

madhura rasangal kaippaay maarum
adharathinellaam veruppaay theerum
madhura rasangal kaippaay maarum
adharathinellaam veruppaay theerum
madhuramulakil vyaamoham maathram
oduvil durantha niraasha maathram
(madhuramadhuramee)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മധുരമധുരമീ മധുപാനം ഒരു
മാദകലഹരിയാണീ ഭുവനം
മധുരമധുരമീ മധുപാനം ഒരു
മാദകലഹരിയാണീ ഭുവനം
ആനന്ദലഹരിയില്‍ ആടിയാറാടും
ഒടുവില്‍ കദനക്കടലില്‍ താഴും
മധുരമധുരമീ മധുപാനം

സുന്ദരജീവിത സുഖമാകെ നുകര്‍ന്നും
മുന്തിരിച്ചാറില്‍ നീന്തിത്തളര്‍ന്നും
സുന്ദരജീവിത സുഖമാകെ നുകര്‍ന്നും
മുന്തിരിച്ചാറില്‍ നീന്തിത്തളര്‍ന്നും
തീരാത്ത മോഹ വലയില്‍ വീഴും
തോരാത്ത കണ്ണീര്‍ ചുഴിയില്‍ താഴും
അഹാ ഒഹൊഹോ ഓ...
മധുരമധുരമീ മധുപാനം ഒരു
മാദകലഹരിയാണീ ഭുവനം
മധുരമധുരമീ മധുപാനം

മധുരരസങ്ങള്‍ കൈപ്പായ് മാറും
അധരത്തിനെല്ലാം വെറുപ്പായ് തീരും
മധുരരസങ്ങള്‍ കൈപ്പായ് മാറും
അധരത്തിനെല്ലാം വെറുപ്പായ് തീരും
മധുരമുലകില്‍ വ്യാമോഹം മാത്രം
ഒടുവില്‍ ദുരന്ത നിരാശ മാത്രം
മധുരമധുരമീ മധുപാനം.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കൽദാമയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഹൃദയത്തില്‍ നിറയുന്ന
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാട്ടിലെ മന്ത്രി
ആലാപനം : എല്‍ ആര്‍ ഈശ്വരി, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു ചില്ലിക്കാശുമെനിക്കു
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ടു രണ്ടു കണ്ണു
ആലാപനം : കോറസ്‌, മെഹബൂബ്‌   |   രചന : പി എ കാസിം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌