

Puthilanji Chillakalil ...
Movie | Dheerasameere Yamunaatheere (1977) |
Movie Director | Madhu |
Lyrics | ONV Kurup |
Music | Shyam |
Singers | P Susheela |
Lyrics
Added by devi pillai on July 7, 2008പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട മുത്തായ മുത്തെല്ലാം എങ്ങുപോയീ മുത്തുമണിക്കൊലുസിട്ടെന്‍ ...ആ..... മുത്തുമണിക്കൊലുസിട്ടെന്‍ മുറ്റത്തു പിച്ച വെച്ച കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ എങ്ങു പോയീ? പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട മുത്തായ മുത്തെല്ലാം എങ്ങുപോയീ? കതിര്‍മണികള്‍ തേടിവന്ന കുറുമൊഴികളെങ്ങുപോയി? കളീയാടാന്‍ കൂടെവന്ന കളമൊഴികളെങ്ങു പോയീ? എന്നുണ്ണിക്കിനാക്കളേ എന്‍ തുമ്പിക്കിടാങ്ങളെ കണ്ടുവോ നിങ്ങള്‍ കണ്ടുവൊ? പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട മുത്തായ മുത്തെല്ലാം എങ്ങുപോയീ? കളമെഴുതിപ്പാടിനിന്ന കന്നിനിലാവെങ്ങുപോയീ? കണികാണാന്‍ തുയിലുണര്‍ത്തിയ കളിവീണകളെങ്ങു പോയി? എന്നുണ്ണിക്കിനാക്കളേ എന്‍ തുമ്പിക്കിടാങ്ങളെ കണ്ടുവോ നിങ്ങള്‍ കണ്ടുവൊ? പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട മുത്തായ മുത്തെല്ലാം എങ്ങുപോയീ? |
Other Songs in this movie
- Ambili Ponnambili
- Singer : P Jayachandran | Lyrics : ONV Kurup | Music : Shyam
- Dheerasameere Yamunaatheere
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : Shyam
- Manassinte Thaalukalkkidayil
- Singer : S Janaki | Lyrics : ONV Kurup | Music : Shyam
- Njaattuvelakkili
- Singer : P Susheela | Lyrics : ONV Kurup | Music : Shyam
- Aanandam Brahmaanandam
- Singer : P Jayachandran, LR Eeswari, Chorus, Pattom Sadan | Lyrics : ONV Kurup | Music : Shyam