View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളി പൊന്നമ്പിളി ...

ചിത്രംധീരസമീരേ യമുനാതീരേ (1977)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on July 18, 2008

അമ്പിളി.. പൊന്നമ്പിളി... നിന്‍
ചെമ്പകപ്പൂവിരല്‍ത്തുമ്പിലെയിത്തിരി
അഞ്ജനമെനിക്കു തരൂ
എന്നെ സ്വപ്നം കാണുമീ മിഴികളില്‍ അഞ്ജനമെഴുതിക്കൂ‍
(അമ്പിളി പൊന്നമ്പിളി ...)

ഇവളെന്റേ പ്രിയ സഖീ പ്രാണസഖീ
ഇവളെന്റെ കണ്മണിയാം കളിത്തോഴീ
ഇണങ്ങിയും പിണങ്ങിയും ഒരു നൂറു ജന്മങ്ങളായ്
ഇതുവഴിപറന്നു പോം ഇണക്കിളികള്‍
ഞങ്ങള്‍ ഇണക്കിളികള്‍
(അമ്പിളി പൊന്നമ്പിളി ...)

ഒരു സ്വപ്നമലര്‍ക്കൊടിയിവള്‍ക്കൊരുക്കൂ
അരിമുല്ലത്തിരിയിട്ട വിളക്കുവെയ്ക്കൂ
പുതിയൊരു ജന്മത്തിന്റേ മധുകാല യാമങ്ങളേ
ഒരു യുഗ്മഗാനം പാടി വരവേല്‍ക്കും
ഞങ്ങള്‍ വരവേല്‍ക്കും
(അമ്പിളി പൊന്നമ്പിളി ...)



----------------------------------

Added by devi pillai on December 25, 2010

ambili.. ponnambili.. nin
chembakappooviralthumbileyithiri
anjanamenikkutharoo
enne swapnam kaanumee mizhikalil
anjanamezhuthikkoo....

ivalente priyasakhi.. praanasakhi..
ivalente kanmaniyaam kalithozhi
inangiyum pinangiyum orunooru janmangalaay
ithuvazhi parannu pom inakkilikal
njangal inakkilikal
ambili.. ponnambili...

oruswapna malarkkodiyivalkkorukku
arimullathiriyitta vilakkuvaykkoo
puthiyoru janmathinte.. madhukaalayaamangale
oru yugmagaanam paadi varavelkkum
njangal varavelkkum
ambili... ponnambili...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുത്തിലഞ്ഞി ചില്ലകളിൽ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
ധീരസമീരേ യമുനാതീരേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
മനസ്സിന്റെ താളുകള്‍ക്കിടയില്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
ഞാറ്റുവേലക്കിളി
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
ആനന്ദം ബ്രഹ്മാനന്ദം
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി, കോറസ്‌, പട്ടം സദന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം