അഗാധനീലിമയില്‍ ...
ചിത്രം | കാത്തിരുന്ന നിക്കാഹ് (1965) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jayasree Thottekkat agaadha neelimayil apaara shoonyathayil kaalam kanakakkinaavukalaale kadaalasu kottakal theerkkum oro kadalaasu kottakal theerkkum (agaadha) ariyaathe ariyaathe abhilaashangal athinullil menju nadakkum moham malarmanchaleri nadakkum oru kodunkaattathu thalli thakarkkum vidhiyude mouna vinodam ithu vidhiyude mouna vinodam (agaadha) oru kodi oru kodi nakshathra pookkal oru raathri kondu vidarthum kaalam oru raathri kondu vidarthum oru raathri kondava thallikkozhikkum vidhiyude mouna vinodam ithu vidhiyude mouna vinodam (agaadha) | വരികള്‍ ചേര്‍ത്തത്: ലത നായര്‍ അഗാധ നീലിമയില്‍ അപാര ശൂന്യതയില്‍ കാലം കനകക്കിനാവുകളാലേ കടലാസ്സു കോട്ടകള്‍ തീര്‍ക്കും ഓരോ കടലാസ്സു കോട്ടകള്‍ തീര്‍ക്കും (അഗാധ) അറിയാതെ അറിയാതെ അഭിലാഷങ്ങള്‍ അതിനുള്ളില്‍ മേഞ്ഞു നടക്കും മോഹം മലര്‍മഞ്ചലേറി നടക്കും ഒരു കൊടുങ്കാറ്റത് തല്ലിത്തകര്‍ക്കും വിധിയുടെ മൌന വിനോദം ഇത് വിധിയുടെ മൌന വിനോദം (അഗാധ) ഒരു കോടി ഒരു കോടി നക്ഷത്രപ്പൂക്കള്‍ ഒരു രാത്രി കൊണ്ട് വിടര്‍ത്തും കാലം ഒരു രാത്രി കൊണ്ട് വിടര്‍ത്തും ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും വിധിയുടെ മൌന വിനോദം ഇത് വിധിയുടെ മൌന വിനോദം (അഗാധ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണിയല്ലയോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വീട്ടിലൊരുത്തരും
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പച്ചക്കരിമ്പുകൊണ്ട്
- ആലാപനം : കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ടാലഴകുള്ള
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാടപ്പിറാവേ
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വപ്നത്തിലെന്നെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നെന്മേനി വാകപ്പൂങ്കാവില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ