പൂവല്ല പൂന്തളിരല്ല ...
ചിത്രം | കാട്ടുപോത്ത് (1981) |
ചലച്ചിത്ര സംവിധാനം | പി ഗോപികുമാര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Poovallaa poonthalirallaa maanathe manivillallaa mannilekku virunnu vanna madhuchandralekha ival en manassil thanthikal meettum veenaagaayika ival veenaagaayikaa (Poovallaa..) thena vilayum pon vayalallaa thenmala than cheruthenallaa ente kanninu darshanamekiya maayaaroopinee ival ente kannin munnil pettaal madhuronmaadini ival madhuronmaadini (Poovallaa..) mamala than poomayilallaa manakkunna chandanamallaa maamakaashaa vaaniludichoru soubhagya thaaram ival premanoukayil njaanirangiya sankalpa theeram sankalpa theeram (Poovallaa..) Kali parayum kaattaaralla kainaari poomanamallaa kaathu kaathen kayyil kittiya kaivalya dhaamam ival poothu jeevitha maruvil ponthiya swarggeeyaaraamam swarggeeyaaraamam (Poovallaa..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂവല്ലാ പൂന്തളിരല്ലാ മാനത്തെ മണിവില്ലല്ലാ മണ്ണിലേക്കു വിരുന്നു വന്ന മധുചന്ദ്രലേഖാ ഇവള്‍ എന്‍ മനസ്സിന്‍ തന്ത്രികള്‍മീട്ടും വീണാഗായികാ ഇവള്‍ വീണാഗായികാ... (പൂവല്ലാ പൂന്തളിരല്ലാ...) തെനവിളയും പൊന്‍ വയലല്ലാ തെന്മലതന്‍ ചെറുതേനല്ലാ എന്റെ കണ്ണിനു ദര്‍ശനമേകിയ മായാരൂപിണി ഇവള്‍ എന്റെ കണ്ണിന്‍ മുന്നില്‍ പെട്ടാല്‍ മധുരോന്മാദിനി ഇവള്‍ മധുരോന്മാദിനി (പൂവല്ലാ....) മാമലതന്‍ പൂമയിലല്ലാ മണക്കുന്ന ചന്ദനമല്ലാ മാമകാശാവാനിലുദിച്ചൊരു സൌഭാഗ്യതാരം ഇവള്‍ പ്രേമനൌകയില്‍ ഞാനിറങ്ങിയ സങ്കല്‍പ്പ തീരം സങ്കല്‍പ്പ തീരം (പൂവല്ലാ....) കളിപറയും കാട്ടാറല്ലാ കൈനാറിപ്പൂമണമല്ലാ കാത്തുകാത്തെന്‍ കയ്യില്‍ കിട്ടിയ കൈവല്യധാമം ഇവള്‍ പൂത്തു ജീവിതമരുവില്‍ പൊന്തിയ സ്വര്‍ഗ്ഗീയാരാമം സ്വര്‍ഗ്ഗീയാരാമം (പൂവല്ലാ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനവ ഹൃദയത്തിൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്
- കളമൊഴിപ്പെണ്ണിനെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്
- കളമൊഴിപ്പെണ്ണിനെ [Slow]
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്
- ഓ ഇല്ലക്കം തേവി
- ആലാപനം : സി എ സി കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജെറി അമല്‍ദേവ്