View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹത്തുമ്പീ ...

ചിത്രംഡിസംബര്‍ (2005)
ചലച്ചിത്ര സംവിധാനംഅശോക് ആർ നാഥ്
ഗാനരചനകൈതപ്രം
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Madhava Bhadran

snehathumbee njaanille koode karayaathennaaromal thumbee
neeyillenkil njaanundo poove vaalsalya then chorum poove
etho janmathin kadangal theerkkaanaay nee vannu
innen aathmaavil thulumbum aashwaasam nee maathram
(snehathumbee)

onappoovum ponpeelichinthum olaanjaalippaattumilla
ennodishtam koodum omalthumbikal dooreyaay
nakshathrangal thaalolam paadum ninne kaanaan thaazhe ethum
ninnodishtam kooduvaanaay innu njaan koodeyille
muthasshikkunnile mullappoom panthalil
ariyaamarayilum vasanthamaayi nee paadoo poothumbee
(snehathumbee)

oro poovum ororo raagam oro raavum saanthwanangal
innu njaan kettu nilkkaam onnu nee paadumenkil
oro naalum ororo janmam neeyennullil shyaamamoham
paattumaay koottirikkaam onnu nee kelkkumenkil
oonjaalin kombile thaaraattin sheelukal
pozhiyum swarangalil sumangalaay njaan paadaam nin munnil
(snehathumbee)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

അ.........

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ വാത്സല്യത്തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
ഇന്നെന്നാത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ

ഓണപ്പൂവും പൊന്‍പീലിച്ചിന്തും ഓലഞ്ഞാലിപ്പാട്ടുമില്ല
എന്നോടിഷ്ടം കുടും ഓമല്‍ത്തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും നിന്നെ കാണാന്‍ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായി ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂംപന്തലില്‍
അറിയാമറയിലും വസന്തമായി നീ പാടൂ പൂത്തുമ്പി

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ

ഓരോ പൂവും ഓരോരോ രാഗം ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളില്‍ ശ്യാമമോഹം
പാട്ടുമായി കൂട്ടിരിയ്ക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായി ഞാന്‍ പാടാം നിന്‍ മുന്നില്‍
(സ്നേഹത്തുമ്പീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറമാനം
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഇരുളിന്‍ കയങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഒരു സ്വപ്നം
ആലാപനം : ചിത്ര അയ്യർ‍, രമേഷ് നാരായൺ   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
അലകടലിൻ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഷാന്‍   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
കടുംതുടി
ആലാപനം : ചിത്ര അയ്യർ‍, ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
അലകടലിന്‍ അലകളില്‍ (M)
ആലാപനം : ഷാന്‍   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഇരുളിന്‍ കയങ്ങളില്‍ (F)
ആലാപനം : കാർത്തിക   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌