View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vellaaram Kunninu ...

MovieKottayam Kolacase (1967)
Movie DirectorKS Sethumadhavan
LyricsVayalar
MusicBA Chidambaranath
SingersP Leela, KP Chandramohan

Lyrics

Lyrics submitted by: Dr. Susie Pazhavarical

vellaaramkunninu mukham nokkaan
venmegham kannaadi
venmeghathinu mukham nokkaan
venmani cherupuzha kannaadi
namukkiruperkkum mukham nokkaan
nammude hridayam kannaadi
(vellaaramkunninu)

kilikilippenninu thuzhanju pokaan
kizhakkan kaattoru poonthoni
namukkiruperkkum thuzhanju pokaan
nammude premam poonthoni
(vellaaramkunninu)

chithirathumbikku kidannurangaan
chandanathaamara poometha
thaamarappoovinu kidannurangaan
thaarila thalirila poometha
namukkiruperkkum kidannurangaan
nammude swapnam poometha
(vellaaramkunninu)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വെള്ളാരംകുന്നിനു മുഖം നോക്കാന്‍
വെണ്മേഘം കണ്ണാടി
വെണ്മേഘത്തിനു മുഖം നോക്കാന്‍
വെണ്മണിച്ചെറുപുഴ കണ്ണാടി
നമുക്കിരുപേര്‍ക്കും മുഖം നോക്കാന്‍
നമ്മുടെ ഹൃദയം കണ്ണാടി
വെള്ളാരംകുന്നിനു....

കിളികിളിപ്പെണ്ണിനു തുഴഞ്ഞുപോകാന്‍
കിഴക്കന്‍ കാറ്റൊരു പൂന്തോണി
നമുക്കിരുപേര്‍ക്കും തുഴഞ്ഞു പോകാന്‍
നമ്മുടെ പ്രേമം പൂന്തോണി.
വെള്ളാരംകുന്നിനു....

ചിത്തിരത്തുമ്പിക്കു കിടന്നുറങ്ങാന്‍
ചന്ദനത്താ‍മര പൂമെത്ത
താമരപ്പൂവിനു കിടന്നുറങ്ങാന്‍
താരില തളിരില പൂമെത്ത
നമുക്കിരുപേര്‍ക്കും കിടന്നുറങ്ങാന്‍
നമ്മുടെ സ്വപ്നം പൂമെത്ത.
വെള്ളാരംകുന്നിനു....


Other Songs in this movie

Ponnambalamettil
Singer : PB Sreenivas   |   Lyrics : Vayalar   |   Music : BA Chidambaranath
Kayyil Munthiri
Singer : LR Eeswari   |   Lyrics : Vayalar   |   Music : BA Chidambaranath
Aaraadhakare
Singer : P Leela   |   Lyrics : Vayalar   |   Music : BA Chidambaranath
Allalulla
Singer : Uthaman   |   Lyrics : Vayalar   |   Music : BA Chidambaranath