View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരികള്‍ ...

ചിത്രംഹരിഹരന്‍ പിള്ള ഹാപ്പിയാണ്  (2003)
ചലച്ചിത്ര സംവിധാനംവിശ്വനാഥൻ വടുതല
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംസ്റ്റീഫന്‍ ദേവസ്സി
ആലാപനംകലാഭവന്‍ ജിമ്മി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

തന്താനനോ തന്താനനോ തന്താനനോ തനനോ
പുലരികൾ ചിറകനിയും കുമ്മാട്ടിപ്പുഴയിലൂടൊഴുകി വന്നു
നിറമണൽ പുഴ കൊഞ്ചി തിത്താരം തകതിമി തക പാടി
ചില്ലോലം കിഴക്കിനിയിൽ ചിലമ്പി ചിറ്റാട മണിച്ചിലമ്പ്
ചെങ്കല്ലിൻ പടവുകളിൽ പൊലിഞ്ഞു ചങ്ങാതി ചിരിക്കടമ്പ്
തന്താനനോ തന്താനനോ തന്താനനോ തനനോ
തന്താനനോ തന്താനനോ തന്താനനോ തനനോ
(പുലരികൾ...)

നിരനിരയായ് ഉയരുകയായ് നിരുപമ സുന്ദര മതിലകങ്ങൾ
വിരുന്നൊരുക്കി വിളിച്ചുണർത്തി മലരണിമേട്ടിലെ മണല്‍പ്പുറങ്ങൾ
പൂവരശും ജാലകങ്ങൾ പെരുംതച്ചനൊരുദിനം വന്നു പണിതൊരുക്കി (2)
വെണ്ണക്കല്ലിൽ വിരിപ്പ് സുരഭിലമൊരുങ്ങി തിളങ്ങും കണ്ണാടി പോൽ മിനുങ്ങി (2)
തന്താനനോ തന്താനനോ തന്താനനോ തനനോ
തന്താനനോ തന്താനനോ തന്താനനോ തനനോ
(പുലരികൾ...)

അകത്തളങ്ങൾ അണിഞ്ഞൊരുങ്ങി സുരലോക വീണകൾ ശ്രുതി പകർന്നു
മുകിൽ നിരകൾ മേൽക്കൂരയിൽ മനം പോലെ സല്ലാപമധു പൊഴിച്ചു
കനവൊരുങ്ങി നിനവൊരുങ്ങി സപ്തസ്വരസുധ അഴകോടെ ഒഴുകിയെത്തി (2)
പുതുമഴ ചിതറും മനസ്സു മിനുങ്ങി ഇടവും വലവും വിളി മുഴങ്ങി
(പുലരികൾ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011

Thanthaanano thanthaanano thanthanano thanano
Pularikal chirakaniyum kummaattippuzhayiloodozhuki vannu
niramanal puzha konchi thithaaram thakathimi thaka paadi
chillolam kizhakkiniyil chilampi chittaada manichilampu
chenkallin padavukalil polinju changaathi chirikkadampu
Thanthaanano thanthaanano thanthanano thanano
Thanthaanano thanthaanano thanthanano thanano
(Pularikal chirakaniyum...)

Niranirayaay uyarukayaay nirupama sundara mathilakangal
Virunnorukki vilichunarthi malaranimettile manalppurangal
poovarashum jaalakangal perum thachanoru dinam vannu panithorukki (2)
vennakkallil virippu surabhilamorungi thilangum kannaadi pol minungi (2)
Thanthaanano thanthaanano thanthanano thanano
Thanthaanano thanthaanano thanthanano thanano
(Pularikal chirakaniyum...)

Akathalangal aninjorungi suraloka veenakal sruthi pakarnnu
mukil nirakal melkkoorayil manam pole sallaapa madhu pozhichu
Kanavorungi ninavorungi sapthaswara sudha azhakode ozhukiyethi (2)
puthumazha chitharum manassu minungi idavum valavum vili muzhangi
(Pularikal chirakaniyum...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായാമയൂരീ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സ്റ്റീഫന്‍ ദേവസ്സി
മുന്തിരിവാവേ [M]
ആലാപനം : കെ ജെ യേശുദാസ്, ബിജു നാരായണന്‍, രോഷ്നി മോഹൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സ്റ്റീഫന്‍ ദേവസ്സി
തള്ള്‌ തള്ള്‌
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സ്റ്റീഫന്‍ ദേവസ്സി
അമ്പാടി പൂവേ
ആലാപനം : ബിജു നാരായണന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സ്റ്റീഫന്‍ ദേവസ്സി
തിങ്കള്‍ നിലാവില്‍
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സ്റ്റീഫന്‍ ദേവസ്സി
അമ്പാടി പൂവേ (f)
ആലാപനം : കെ എസ്‌ ചിത്ര, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സ്റ്റീഫന്‍ ദേവസ്സി
മുന്തിരിവാവേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സ്റ്റീഫന്‍ ദേവസ്സി