View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമനത്തിങ്കള്‍ ...

ചിത്രംരാക്കിളിപ്പാട്ട് (2007)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, സുജാത മോഹന്‍, സംഗീത (പുതിയത്)

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010
ഓമനത്തിങ്കള്‍ത്തെല്ലേ കസ്തൂരിമുല്ലേ
കണ്ണാടിക്കണ്ണിൽ മിന്നും കണ്ണീരു മായ്ക്കുമോ
കാതോരമേതോ പാട്ടിൻ ഈണങ്ങൾ മൂളുമോ
സിന്ദൂരവർണ്ണം തോൽക്കും കവിളിൽ തലോടുമോ
എല്ലാരും ഇഷ്ടം കൂടും ചക്കിപ്പെണ്ണല്ലേ
വൗ വൗ വൗ..വൗ വൗ വൗ...
(ഓമനത്തിങ്കൾത്തെല്ലേ....)

മണിമണിക്കുറിഞ്ഞീ നീ കുറുമ്പൊന്നും ഇനി വേണ്ട
ഉറുമിയും വീശി പരിചയും നീട്ടി
കളരിയിലിറങ്ങാൻ വാ
ചുണക്കുട്ടി ചമയേണ്ട ചുരികയെ തടുത്താട്ടേ
പോർക്കലിയങ്കം പുലിക്കളിയങ്കം പയറ്റടീ പടക്കാളീ
മുടികുടഞ്ഞലറുന്നൊരുണ്ണിയാർച്ചേ
നാക്കുകൊണ്ടല്ലെടീ വാൾ പയറ്റ്
ഉദയനക്കുറുപ്പിന്റെ ചെറുമകളേ
ഓതിരം കടകം കൊണ്ടറിഞ്ഞോളൂ
ഇടി തട വെടി പട പടഹങ്ങൾ ഉയരട്ടെ
അങ്കം മുറുകട്ടെ
വൗ വൗ വൗ..വൗ വൗ വൗ...
(ഓമനത്തിങ്കൾത്തെല്ലേ....)


കുറുകുന്നൊരിപ്രാവായ് ചിറകടിച്ചുയർന്നീടാം
കുടമുല്ലക്കാടും കറുകപ്പുൽ മേടും വലം വെച്ചു കറങ്ങീടാം
അഴകുള്ളോരാകാശം മഴക്കുട നിവർത്തുമ്പോൾ
മണിപ്പുഴയോരത്ത് മരതകപ്പാടത്ത്
മദം പൊട്ടി കറങ്ങീടാം
കളമൊഴിക്കിളികൾ തൻ കളിമേളം
കുക്കുകുക്കു കുയിലിന്റെ വിളയാട്ടം
മനസ്സിലും മയങ്ങുന്നു പൊടിപൂരം
കൊടികെട്ടി പറക്കണം ബഹുദൂരം
കുടുകുടെ ചിരിക്കണം കുറുങ്കുഴൽ എടുക്കണം
പാടണം കച്ചേരി
വൗ വൗ വൗ..വൗ വൗ വൗ...
(ഓമനത്തിങ്കൾത്തെല്ലേ....)

ഓമനത്തിങ്കള്‍ത്തെല്ലേ കസ്തൂരിമുല്ലേ
കണ്ണാടിക്കണ്ണിൽ മിന്നും കാണാത്ത കൗതുകം
പേരെന്തു ചൊന്നാലും നാം ചേലുള്ള പൂവുകൾ
വർണ്ണങ്ങൾ നൂറായാലും പ്രിയമാണു കൂട്ടുകാർ
എല്ലാരും ഒന്നായ് പാടാം ആഹാ സംഗീതം
വൗ വൗ വൗ..വൗ വൗ വൗ...
വൗ വൗ വൗ..വൗ വൗ വൗ...






----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Omanathinkalthelle kasthoorimulle
kannaadikkannil minnum kanneeru maaykkumo
kaathorametho paattin eenangal moolumo
sindooravarnnnam tholkkum kavilil thalodumo
ellaarum ishtam koodum chakkippennalle
vou vou vou vou vou
(Omanathinkal thelle..)

Mani mani kurinji nee kurumponnum ini venda
urumiyum veeshi parichayum neetti
kalariyilirangaan vaa
chunakkutti chamayenda churikaye thaduthotte
porkkaliyankam pulikkaliyankam payattadee padakkaalee
mudi kudanjalarunnorunniyaarche
naakku kondalledee vaal payattu
Udayanakkuruppinte cherumakale
othiram kadakam kondarinjoloo
idi thada vedi pada padahangal uyaratte
ankam murukatte
vou vou vou vou vou
(Omanathinkal thelle..)

Kurukunnori praavaay chirakadichuyarnnidaam
kudamullakkaadum karukappul medum valam vechu karangeedaam
azhakulloraakaasham mazhakuda nivarthumpol
manippuzhayorathu marathakappaadathu
madam potti karangeedaam
Kalamozhikkilikal than kalimelam
kukku kukku kuyilinte vilayaattam
manassilum mayangunnu podipooram
kodiketti parakkanam bahudooram
kudukude chirikkanam kurunkuzhal edukkanam
paadanam kacheri
vou vou vou vou vou
(Omanathinkal thelle..)

Omanathinkalthelle kasthoorimulle
Kannaadikkannil minnum kaanaatha kauthukam
perenthu chonnaalum naam chelulla poovukal
varnnangal nooraayaalum priyamaanu koottukaar
ellaarum onnaay paadaam aahaa samgeetham
vou vou vou vou vou vou vou vou vou vou
vou vou vou vou vou vou vou vou vou vou



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ധും ധും ധും ദൂരെയേതോ
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍, സംഗീത (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മഴ പെയ്തു തോര്‍ന്ന നിലാവില്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
അന്തിനിലാ മാനത്ത്‌
ആലാപനം : എം ജി ശ്രീകുമാർ, ഇളാ അരുൺ   |   രചന : കെ ജയകുമാര്‍   |   സംഗീതം : വിദ്യാസാഗര്‍
ശാരികേ നിന്നെ കാണാന്‍
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍, സംഗീത (പുതിയത്)   |   രചന : കെ ജയകുമാര്‍   |   സംഗീതം : വിദ്യാസാഗര്‍
പാലപ്പൂവിന്‍ ലോലാക്കുണ്ടേ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
രാപ്പടിപ്പക്ഷീ ഇതിലെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍