View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എതോ നിദ്ര തൻ ...

ചിത്രംഅയാൾ കഥയെഴുതുകയാണ് (1998)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Adarsh KR, DUbai on November 1, 2008

എതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ
ഏഴു വർണ്ണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്‌
മൃദു പദമോടെ.. മധു മന്ത്രമോടെ
അന്നെന്നരികിൽ..വന്നുവേന്നോ..
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..
(എതോ നിദ്രതൻ)

ആവഴിയോരത്ത്‌ അന്നാർദ്ദ്രമാം സന്ധ്യയിൽ
ആവണിപ്പൂവയ്‌ നീ നിന്നുവേന്നോ(ആവഴിയോരത്ത്‌)
കുറുനിര തഴുകിയ കാട്ടിനോടന്നു നിൻ
ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹ പൊൻതൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവേന്നോ
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..
(എതോ നിദ്രതൻ)


ഈ മുളംതണ്ടിൽ ചുരന്നോരെൻ പാട്ടുകൾ
പാലഴിയായ്‌ നെഞ്ചിൽ നിറച്ചുവെന്നോ(ഈ മുളംതണ്ടിൽ)
അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ്‌ പറന്നുവേന്നോ
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..
(എതോ നിദ്രതൻ)




----------------------------------

Added by Adarsh KR, DUbai on November 1, 2008
Etho Nidrathan Ponmayilppeeliyil
Ezhu Varnnangalum Neerthi
Thalirila Thumbil Ninnuthirum
Mazhayude Ekaantha Sangeethamay
Mridu Padhamode..Madhu Manthramode
Annennarikil..Vannuvennoo..
Enthe ..Njaanarinjeela..Njaaanarinjeelaa..
{ Etho Nidrathan }

Aa Vazhiyorathu.. Annaardramaam Sandhyayil
Aaavanippoovaay Nee Ninnuvenno (Aa Vazhiyorathu)
Kurunira Thazhukiya Kaattinodannu Nin
Ullam Thurannuvenno
Arumayaam Aa Moha Ponthoovalokkeyum
Pranayanilaavay Pozhinjuvenno
Enthe ..Njaanarinjeela..Njaaanarinjeelaa..
{ Etho Nidrathan }


Ee Mulam Thandil..Churannoren Paattukal
Paalazhiyay Nenjil Nirachuvenno.. (Ee Mulam Thandil)
Athiloorumamrutha Kanangal Korthu Nee
Annum Kaathirunnenno
Akathaaril Kurukiya Venpraakkalokkeyum
Anuraaga Dhoothumay Parannuvenno..
Enthe ..Njaanarinjeela..Njaaanarinjeelaa..
{ Etho Nidrathan }


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശതാമര
ആലാപനം : കെ ജെ യേശുദാസ്, മനോ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
മരതക രാവിൻ കരയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
തിങ്കളൊരു തങ്കതാംബാളം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എതോ നിദ്ര തൻ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
മാനേ മലരമ്പൻ വളർത്തുന്ന കന്നിമാനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
കുപ്പിവള കിലുകിലെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍