View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാ വാ എന്‍ വീണേ നീ ...

ചിത്രംസ്നേഹബന്ധം (1983)
ചലച്ചിത്ര സംവിധാനംകെ വിജയന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗംഗൈ അമരന്‍
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on March 3, 2011

വാ വായെൻ വീണേ നീ ലലല
വിരലോടു രമ്യമായ് ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ
വാ വായെൻ വീണേ നീ ലലല
വിരലോടു രമ്യമായ് ലലലാല്ലലാലല

തണ്ടോടു താമരയാടി കണ്ണോടു മോഹനം പാടി
ഈ മേളയിൽ നെഞ്ചിലോ നിന്റെ ഓർമ്മയിൽ കൂടി
(തണ്ടോടു.....)
തുണ തേടിടും ഹൃദയം കുളിർചൂടിയോ
ചിറപൊട്ടിയോ ഉള്ളിൽ അലവീശിയോ
നാൾതോറും രാത്രിയാ മേളയിൽ
ഒരു നവഭാഷയിൽ പാടാം
വാ വാ നിൻ വീണ ഞാൻ ആ
ശ്രുതി മീട്ടും വേളയിതിൽ ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലിക വന്നല്ലോ നിന്നരികിൽ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ

സന്തോഷമന്ത്രവുമോതി സന്ദർഭം സാധകമാക്കി
ഈ വാടിയിൽ നിന്നിടാം പ്രേമസൂനങ്ങൾ പുൽകി
(സന്തോഷമന്ത്രവുമോതി.....)
താരുണ്യവും തളിർക്കും ദാഹങ്ങളും
ഒരുമിച്ചിടാം കണിയേ സ്വരം പാടിടാം
കാണാത്ത വീണയിൽ നാദങ്ങൾ കേട്ടു
നിന്നാശകൾ തീരും
വാ വാ എൻ വീണേ നീ ലലല
വിരലോടു രമ്യമായ് ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ
വാ വായെൻ വീണേ നീ ലലല
വിരലോടു ധന്യമായ് ലലല
വാ വാ നിൻ വീണ ഞാൻ ലലല
ശ്രുതി മീട്ടും വേളയിതിൽ ലലാലാലല
 

----------------------------------

Added by jayalakshmi.ravi@gmail.com on March 3, 2011

Vaa vaayen veene nee lalala
viralodu ramyamaay lalala
meettaathe hrudayaraagam nammil virinjidumo
killaatha mallike kaattodu kopamo
ilamthennal thedumbol oonjalaadi vaa
vaa vaayen veene nee lalala
viralodu ramyamaay lalalaalalaalala

thandodu thaamarayaadi kannodu mohanam paadi
ee melayil nenchilo ninte ormmayil koodi
(kannodu.....)
thuna thedidum hrudayam kulirchoodiyo
chirapottiyo ullil alaveeshiyo
naalthorum raathriyaa melayil
oru navabhaashayil paadaam
vaa vaa nin veena njaan aa
sruthi meettum velayithil lalala
meettaathe hrudayaraagam nammil virinjidumo
killaatha mallika vannallo ninnarikil
ilamthennal thedumbol oonjalaadi vaa

santhoshamanthravumothi sandarbham saadhakamaakki
ee vaadiyil ninnidaam premasoonangal pulki
(santhoshamanthravumothi.....)
thaarunyavum thalirkkum daahangalum
orumichidaam kaniye swaram paadidaam
kaanaatha veenayil naadangal kettu
ninnaashakal theerum
vaa vaayen veene nee lalala
viralodu ramyamaay lalala
meettaathe hrudaraagam nammil virinjidumo
killaatha mallike kaattodu kopamo
ilamthennal thedumbol oonjalaadi vaa
vaa vaayen veene nee lalala
viralodu ramyamaay lalala
vaa vaa nin veena njaan lalala
sruthi meettum velayithil lalaalaalala


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റുറങ്ങും നേരം
ആലാപനം :   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
അന്‍പന്‍പേ ശരണം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ദേഹം മഞ്ഞ് ചിരിയോ മുത്ത്
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ജീവനേ
ആലാപനം : പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ഒരു ജീവിത കഥയിത്
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍