View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിക്കുയിലേ ...

ചിത്രംദി ഗിഫ്റ്റ് ഓഫ് ഗോഡ് (2001)
ചലച്ചിത്ര സംവിധാനംഷാജി തൈക്കാടൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manikkuyile ninninayevide?...
manassariyum thunayevide?....

manikkuyile ninninayevide?
manassariyum thunayevide?
thaaraattu paadaan
maarodu cherkkaan
thalirkkidaangalundo?
kanneeruppil kuzhayum chorundo?
(manikkuyile)

mannellaam nintethallo
vinnil vaazhum thambraaane
njangalkku neeyenthe mannappam thannilla (mannellaam)
aaradi manninum janmiyaay theernnilla
anthikku thalachaaykkaanidavumilla (aaradi)
velichamilla vilakkumilla
thurakkoo nin mizhikal
(manikkuyile)

viralillaakkayyaal njangal paalum pazhavum nedichaal
vishwathin naadhaa nee kaikkollaan porille? (viralillaa)
aaraatha theeyumaay aayiram naavumaay
alayumee janmangalkkaruthiyundo? (aaraatha)
ariyillallo arivillallo
kurukkoo en mozhikal
(manikkuyile)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മണിക്കുയിലേ നിന്നിണയെവിടെ?...
മനസ്സറിയും തുണയെവിടെ?....

മണിക്കുയിലേ നിന്നിണയെവിടെ?
മനസ്സറിയും തുണയെവിടെ?
താരാട്ട് പാടാന്‍
മാറോടു ചേര്‍ക്കാന്‍
തളിര്‍ക്കിടാങ്ങളുണ്ടോ?
കണ്ണീരുപ്പില്‍ കുഴയും ചോറുണ്ടോ?
(മണിക്കുയിലേ )

മണ്ണെല്ലാം നിന്റേതല്ലോ
വിണ്ണില്‍ വാഴും തമ്പ്രാനേ
ഞങ്ങള്‍ക്ക് നീയെന്തേ മണ്ണപ്പം തന്നില്ല (മണ്ണെല്ലാം )
ആറടി മണ്ണിനും ജന്മിയായ്ത്തീര്‍ന്നില്ല
അന്തിക്ക് തലചായ്ക്കാനിടവുമില്ല (ആറടി )
വെളിച്ചമില്ല വിളക്കുമില്ല
തുറക്കൂ നിന്‍ മിഴികള്‍
(മണിക്കുയിലേ )

വിരലില്ലാക്കയ്യാല്‍ ഞങ്ങള്‍ പാലും പഴവും നേദിച്ചാല്‍
വിശ്വത്തിന്‍ നാഥാ നീ കൈക്കൊള്ളാന്‍ പോരില്ലേ? (വിരലില്ലാ )
ആറാത്ത തീയുമായ്‌ ആയിരം നാവുമായ്
അലയുമീ ജന്മങ്ങള്‍ക്കറുതിയുണ്ടോ? (ആറാത്ത )
അറിയില്ലല്ലോ അറിവില്ലല്ലോ
കുറുക്കൂ എന്‍ മൊഴികള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സങ്കീര്‍ത്തനം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ആ കനകതാരമോ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ആ കനകതാരമോ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
അമ്മേ അമ്മേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഗീതാഞ്ജലി തൻ
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മിഴികൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പനിനീര്‍പ്പൂവിലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്