View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നിമണി (M) ...

ചിത്രംപ്രിയം (2000)
ചലച്ചിത്ര സംവിധാനംവാസുദേവ് സനല്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010

കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഇതിലേ പോരുമോ
പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായ്
ഒരു നാള്‍ ഞാന്‍ വരും
ഒരു നാള്‍ ഞാന്‍ വരും
നറുവെണ്ണിലാ മണിത്തൂവല്‍
കുടമുല്ല പൂത്തൊരീ നാളില്‍
എഴുതിയ നിറങ്ങളേ...
(കുന്നിമണി കണ്ണഴകിൽ... )

ലലല..ല ലല..ലലല....ആ.ആ.ആ
തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ
പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍
പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ
വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ
കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഒരു നാള്‍ ഞാന്‍ വരും

ലലല..ല ലല..ലലല..
കായല്‍ കുളിരോളം കഥ പാടിത്തരുവോളം
കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം
ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം
തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം
തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം
(കുന്നിമണി കണ്ണഴകിൽ... )



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011
 Kunnimanikkannazhake panineerppaadam
kathiraniyaanithile porumo ithile porumo
ponnithale ninnarikil kanakam muthum
kuliralayaayoru nal njaan varum
naruvennilaa manithooval kudamulla poothoree naalil
ezhuthiya nirangale
(Kunnimani..)

lalalaa..
thenthullippaattil oru thevaarakkaattil
neelaraavu pirannaalundathu neyarinjille
paalappoo veettil puthu paalvallikkoottil
paarijaathappennunarnnathu pandu pandalle
vilikkaathe vannu vilakkaayi ninnu
ninakkente raagam swarachinthu thannu
ushassinte theril mukhasree thelinju
Kunnimanikkannazhake panineerppaadam
kathiraniyaanithile porumo ithile porumo
kuliralayaayoru nal njaan varum

kayalkkulirolam kadha paaditharuvolam
kaathirunna mizhikkinaavu kannadanjille
kai thalodum neram nilamethirinja vikaaram
aayiram ponthaarangal kandarinjille
Inaykkaayoramgam ninakkaayi nalkaam
thunakkaayi munnil karam neetti nilkkaam
thudikkunna thaalam kilichundilekaam
(Kunnimani..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നാമിന്നി
ആലാപനം : നയന, സുബിൻ ഇഗ്നേഷ്യസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
സ്നേഹസ്വരൂപനാം
ആലാപനം : കെ എസ്‌ ചിത്ര, ബൈജു ചാക്കോ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കുന്നിമണി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കട്ടുറുമ്പിനു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, ജോര്‍ജ്ജ്‌ പീറ്റര്‍, ജ്യോതി മേനോന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നീലനിലാവില്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
വൈകാശി
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കട്ടുറുമ്പിനു (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്