

ഒരു തീപ്പെട്ടിക്കും വേണ്ട ...
ചിത്രം | തീവണ്ടി (2018) |
ചലച്ചിത്ര സംവിധാനം | ടി പി ഫെല്ലിനി |
ഗാനരചന | മനു മൻജിത് |
സംഗീതം | കൈലാസ് മേനോന്‍ |
ആലാപനം | അന്തോണി ദാസൻ |
വരികള്‍
Lyrics submitted by: Bijulal B Ponkunnam Aa Chundil Minni Kathum Theevettam Paade Kettillayo Puka Pongi Paaraa Kaattil Oru Vingum Nenjin Novallayo Annalaake Maarunna Kaalam Oru Neram Pokkaay Kai Vanna Pollunna Sheelam Vazhi Piriyaa Koottaay Onnayi Randaayi Pinne Athinennam Kittathaayi ... Oru Gandharva Lokathennonam Puka Vattam Chutteele Oru Theeppettikkum Venda Oru Theekkollikkum Venda Ivanottaykkakum Theevandiyaay ... Oru Kannadikkum Venda Oru Sangathikkum Venda Ithu Paalam Thettum Theevandiyaay ... Ishtangalellame Keezhmel Marinje Kashtathilaakunnee Minnaminni Vaakkettam Moothappol Vaashi Purathaaraaro Veesheedum Vaakkinte Peril Kadhayaake maarippoye Kali Kayyum Vitte Paanje Aa beedikkoottam pemaari konde nananje Oru theeppettikkum venda oru theekkollikkum venda Ivanottaykkakum Theevandiyaay ... Oru Kannadikkum Venda Oru Sangathikkum Venda Ithu Paalam Thettum Theevandiyaay ... Aa Chundil Minni Kathum Theevettam Paade Kettillayo Puka Pongi Paaraakkaattil Oru Vingum Nenjin Novallayo Enganum Changaathi Kathikkunnundo Nokkunnee Naadinte Kannaakeyum Oppathil Porunna Swantham Nizhalu Pole Mindathe Ottunna Pole ... Gathi Mutti Pokunnayya Thari Theeyillathe Vayya… Ee Paavam Paavam Aathmavu Neeri Pukanje… Aa Chundil Minni Kathum Theevettam Paade Kettillayo… Puka Pongi Paaraa Kaattil Oru Vingum Nenjin Novallayo… Annalaake Maarunna Kaalam Oru Neram Pokkaay Kai Vanna Pollunna Sheelam Vazhi Piriyaa Koottaay Onnaay Randaay Pinne Athinennam Kittathaayi Oru Gandharva Lokathennonam Puka Vattam Chutteele Oru Theeppettikkum Venda Oru Theekkollikkum Venda Ivanottaykkakum Theevandiyaay ... Oru Changaathikkum Venda Oru Sangathikkum Venda Ithu Paalam Thettum Theevandiyaay ... | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ അന്നാളാകെ മാറുന്ന കാലം.. ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ... ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്.. ഇഷ്ടങ്ങളെല്ലാമേ കീഴ്മേൽ മറിഞ്ഞേ കഷ്ടത്തിലാകുന്നേ മിന്നാമിന്നി വാക്കേറ്റം മൂത്തപ്പൊ വാശിപ്പുറത്താരാരോ വീശീടും വാക്കിന്റെ പേരിൽ കഥയാകെ മാറിപ്പോയെ കളി കൈയും വിട്ടേ പാഞ്ഞേ ആ ബീഡിക്കൂട്ടം പേമാരി കൊണ്ടേ നനഞ്ഞേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു കണ്ണാടിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ്.. ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക മങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ നോക്കുന്നീ നാടിന്റെ കണ്ണാകെയും ഒപ്പത്തിൽ പോരുന്ന സ്വന്തം നിഴലുപോലെ മിണ്ടാതെ ഒറ്റുന്ന പോലെ...ഗതിമുട്ടിപ്പോകുന്നയ്യാ ഈ പാവം പാവം ആത്മാവ് നീറിപ്പുകഞ്ഞേ ആ ചുണ്ടിൽ മിന്നിക്കത്തും വെട്ടം പാടെ കെട്ടില്ലയോ പുക പൊങ്ങിപ്പാറാകാറ്റിൽ ഒരു വിങ്ങും നെഞ്ചിൻ നോവല്ലയോ അന്നാളാകെ മാറുന്ന കാലം.. ഒരു നേരം പോക്കായ് കൈവന്ന പൊള്ളുന്ന ശീലം വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ് ... ഒരു ഗന്ധർവ്വലോകത്തെന്നോണം പുക വട്ടം ചുറ്റില്ലേ ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ടാ ഇവനൊറ്റക്കാകും തീവണ്ടിയായ്... ഒരു ചങ്ങാതിക്കും വേണ്ടാ ഒരു സംഗതിക്കും വേണ്ടാ ഇതു പാളം തെറ്റും തീവണ്ടിയായ് ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താ തിന്നം
- ആലാപനം : ജോബ് കുര്യൻ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : കൈലാസ് മേനോന്‍
- ജീവാംശമായ്
- ആലാപനം : ശ്രേയ ഘോഷാൽ, കെ എസ് ഹരിശങ്കര്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കൈലാസ് മേനോന്‍
- മാനത്തെ കനലാളി
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ്, കൈലാസ് മേനോന്‍ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : കൈലാസ് മേനോന്‍
- ജീവാംശമായ്
- ആലാപനം : കെ എസ് ഹരിശങ്കര്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കൈലാസ് മേനോന്‍
- വിജനതീരമേ
- ആലാപനം : നിവി വിശ്വലാൽ | രചന : ഡോ എസ് നിർമല ദേവി | സംഗീതം : നിവി വിശ്വലാൽ
- ജീവാംശമായ് (Classical)
- ആലാപനം : സുരേഷ് നന്ദൻ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കൈലാസ് മേനോന്‍
- ജീവാംശമായ്
- ആലാപനം : ഗ്രീഷ്മ സണ്ണി | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കൈലാസ് മേനോന്‍