

ജീവാംശമായ് ...
ചിത്രം | തീവണ്ടി (2018) |
ചലച്ചിത്ര സംവിധാനം | ടി പി ഫെല്ലിനി |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | കൈലാസ് മേനോന്‍ |
ആലാപനം | കെ എസ് ഹരിശങ്കര്‍ |
വരികള്‍
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ.. ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ... പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ .. കാൽപ്പാടു തേടി അലഞ്ഞു ഞാൻ.. ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം.. പൊൻപീലിയായി വളർന്നിതാ... മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം.... ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ.. ഈ..അനുരാഗം... മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാൻ ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ ഇഴചേർത്ത് വച്ചിടാം വിലോലമായ്... ഓരോ രാവും പകലുകളായിതാ... ഓരോ നോവും മധുരിതമായിതാ.. നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ് ഇനിയെൻ വാനിൽ തിളങ്ങി നീയേ... മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം.... ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ.. ഈ..അനുരാഗം... ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ.. ജനൽപടി മേലെ ചുമരുകളാകെ വിരലാൽ നിന്നേ എഴുതി... ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ നീയാം ഗന്ധം തേടി... ഓരോ വാക്കിൽ ഒരു നദിയായി നീ ഓരോ നോക്കിൽ ഒരു നിലവായി നീ തിര പാടും കടലാകും തളിരോമൽ മിഴിയാഴം... തിരയുന്നു എൻ മനസ്സ് മെല്ലെ.... ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ.. ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ... പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ .. കാൽപ്പാടു തേടി അലഞ്ഞു ഞാൻ.. ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം.. പൊൻപീലിയായി വളർന്നിതാ... മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം.... ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ.. ഈ..അനുരാഗം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താ തിന്നം
- ആലാപനം : ജോബ് കുര്യൻ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : കൈലാസ് മേനോന്‍
- ജീവാംശമായ്
- ആലാപനം : ശ്രേയ ഘോഷാൽ, കെ എസ് ഹരിശങ്കര്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കൈലാസ് മേനോന്‍
- മാനത്തെ കനലാളി
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ്, കൈലാസ് മേനോന്‍ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : കൈലാസ് മേനോന്‍
- ഒരു തീപ്പെട്ടിക്കും വേണ്ട
- ആലാപനം : അന്തോണി ദാസൻ | രചന : മനു മൻജിത് | സംഗീതം : കൈലാസ് മേനോന്‍
- വിജനതീരമേ
- ആലാപനം : നിവി വിശ്വലാൽ | രചന : ഡോ എസ് നിർമല ദേവി | സംഗീതം : നിവി വിശ്വലാൽ
- ജീവാംശമായ് (Classical)
- ആലാപനം : സുരേഷ് നന്ദൻ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കൈലാസ് മേനോന്‍
- ജീവാംശമായ്
- ആലാപനം : ഗ്രീഷ്മ സണ്ണി | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കൈലാസ് മേനോന്‍