View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaane Mizhi Nanayaruthe ...

MovieAadyaraathri (2019)
Movie DirectorJibu Jacob
LyricsBK Harinarayanan
MusicBijibal
SingersBijibal

Lyrics

Lyrics submitted by: Sandhya Prakash

Thane mizhi nanayaruthemanamidararuthe
thalararuthiniyoru nimishavumomal poove
mele mukilinumakale alivinumalivaay
thiri theliyana naru nilavoliyunde koode
kannimakal poottum ninnarikeyennum
nattuvazhiyorathe kattaay paadaam
puthusurya viralaal thazhukaam pulare unaraanaay

Thee pathayil ninte padam pollum neram
thoomaariyayullam peyyaam
nooru chirakaay ninnilunaraam
kaalathin kaathangal thaandaam
ninte kayyil annamaakaam
kunjippen pravinte chundathekaan
oru njodiyida marathe uyirinu nizhalayidaam
thavajeevagamanam thudarum uyarum kanavolam

Kaikotti neyekum ellum neerum vangaan
kathorthu muttathu nilkkaam
snehalipiyaal padamezhuthaam
janmathil ororo edil
veenupoke oonni nilkkaan
kolaayathumbathundormma thoonaay
oru njodiyida marathe uyirinu nizhalayidaam
thavajeeva gamanam thudarum uyarum kanavolam

Thane mizhi nanayaruthemanamidararuthe
thalararuthiniyoru nimishavumomal poove
mele mukilinumakale alivinumalivaay
thiri theliyana naru nilavoliyunde koode
kannimakal poottum ninnarikeyennum
nattuvazhiyorathe kattaay paadaam
puthusurya viralaal thazhukaam pulare unaraanaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താനേ മിഴി നനയരുതെ മനമിടറരുതെ
തളരരുതിനിയൊരു നിമിഷവുമോമൽ പൂവേ
മേലേ മുകിലിനുമകലേ അലിവിനുമലിവായ്
തിരി തെളിയണ നറു നിലാവൊളിയുണ്ടേ കൂടേ
കണ്ണിമകൾ പൂട്ടും നിന്നരികെയെന്നും
നാട്ടുവഴിയോരത്തെ കാറ്റായ് പാടാം
പുതുസൂര്യ വിരലാൽ തഴുകാം പുലരേ ഉണരാനായ്

തീ പാതയിൽ നിന്റെ പാദം പൊള്ളും നേരം
തൂമാരിയായുള്ളം പെയ്യാം
നൂറു ചിറകായ് നിന്നിലുണരാം
കാലത്തിൻ കാതങ്ങൾ താണ്ടാം
നിന്റെ കയ്യിൽ അന്നമാകാം
കുഞ്ഞിപ്പെൺ പ്രാവിന്റെ ചുണ്ടത്തേകാൻ
ഒരു ഞൊടിയിട മാറാതെ ഉയിരിനു നിഴലായിടാം
തവജീവഗമനം തുടരും ഉയരും കനവോളം

കൈകൊട്ടി നീയേകും എള്ളും നീരും വാങ്ങാൻ
കാതോർത്തു മുറ്റത്തു നിൽക്കാം
സ്‌നേഹ ലിപിയിയാൽ പാഠമെഴുതാം
ജന്മത്തിൽ ഓരോരോ ഏടിൽ
വീണുപോകേ ഊന്നി നിൽക്കാൻ
കോലായത്തുമ്പത്തുണ്ടോർമ്മ തൂണായ്‌
ഒരു ഞൊടിയിട മാറാതെ ഉയിരിനു നിഴലായിടാം
തവജീവഗമനം തുടരും ഉയരും കനവോളം

താനേ മിഴി നനയരുതെ മനമിടറരുതെ
തളരരുതിനിയൊരു നിമിഷവുമോമൽ പൂവേ
മേലേ മുകിലിനുമകലേ അലിവിനുമലിവായ്
തിരി തെളിയണ നറു നിലാവൊളിയുണ്ടേ കൂടേ
കണ്ണിമകൾ പൂട്ടും നിന്നരികെയെന്നും
നാട്ടുവഴിയോരത്തെ കാറ്റായ് പാടാം
പുതുസൂര്യ വിരലാൽ തഴുകാം പുലരേ ഉണരാനായ്


Other Songs in this movie

Onavillaanne
Singer : Najim Arshad   |   Lyrics : DB Ajithkumar   |   Music : Bijibal
Njanennum Kinaavu
Singer : Anne Amie Vazhappilly, Ranjith Jayaraman   |   Lyrics : Santhosh Varma   |   Music : Bijibal
Mohappanthal
Singer : Ganesh Sundaram   |   Lyrics : BK Harinarayanan   |   Music : Bijibal
Mayanagarame
Singer : Soumya Ramakrishnan, KS Harishankar   |   Lyrics : Santhosh Varma   |   Music : Bijibal