രാസലീലയ്ക്കു ...
ചിത്രം | ആഭിജാത്യം (1971) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, ബി വസന്ത |
വരികള്‍
Added by devi pillai on July 7, 2008 aa...... Raasa leelakku vaikiyathenthu nee Rajeeva lochane raadhike? (raasa) Harichandanakkuri varachilla Kaalil navarathna noopuram dharichilla (hari) Kaalil dharichilla (raasa) Kaalindi pulinathil kadalee vipinathil Kaikotti vilikkunnu poonthennal Keshathil vanamulla poomaala choodiyilla(2) Keshavaa...vaarthingal udichilla Prathyusha chandrika nin chundilullappol Mattoru vennilaaventhinaayi? (prathyusha) Mattoru vennilaaventhinaayi? Manimuraleerava madhuritha lahariyil Thanuvum paadavum ilakunnu Alankaaramillenkilum aadi paaduvaan Malar baanan maadi vilikkunnu (alankaara) (raasa) ---------------------------------- Added by devi pillai on November 10, 2008 രാസലീലയ്ക്കു വൈകിയതെന്തു നീ രാജീവലോചനേ രാധികേ? ഹരിചന്ദനക്കുറിവരച്ചില്ലാ...കാലില്‍ നവരത്നനൂപുരം ധരിച്ചില്ലാ ഹരിചന്ദനക്കുറിവരച്ചില്ലാ...കാലില്‍ നവരത്നനൂപുരം ധരിച്ചില്ലാ കാലില്‍ ധരിച്ചില്ലാ.... കാളിന്ദീ പുളിനത്തില്‍ കദളീ വിപിനത്തില്‍ കൈകൊട്ടി വിളിക്കുന്നു പൂന്തെന്നല്‍ കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2) കേശവാ.... വാര്‍ത്തിങ്കളുദിച്ചില്ലാ പ്രത്യൂഷ ചന്ദ്രിക നിന്‍ ചുണ്ടിലുള്ളപ്പോള്‍ മറ്റൊരു വെണ്ണിലാവെന്തിനായീ? പ്രത്യൂഷ ചന്ദ്രിക നിന്‍ ചുണ്ടിലുള്ളപ്പോള്‍ മറ്റൊരു വെണ്ണിലാവെന്തിനായീ?(2) മണീമുരളീരവ മധുരിതലഹരിയില്‍ തനുവും പാദവും ഇളകുന്നൂ അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാന്‍ മലര്‍ബാണന്‍ മാടിവിളിക്കുന്നൂ (അലങ്കാരം..) (രാസലീലയ്ക്കു...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഴമുകിലൊളിവര്‍ണ്ണന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- ചെമ്പകപ്പൂങ്കാവനത്തിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- കല്യാണക്കുരുവിയ്ക്ക്
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- വൃശ്ചികരാത്രി തന്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- തള്ള് തള്ള്
- ആലാപനം : അമ്പിളി, അടൂര്‍ ഭാസി, ലത രാജു | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- ആറ്റിൻ മണപ്പുറത്തരയാലിൻ
- ആലാപനം : അമ്പിളി, ലത രാജു | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍