Paalaazhi Kadanjeduthorazhakaanu ...
Movie | Swaami Ayyappan (1975) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by devi pillai on December 23, 2009 പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ - കാലില്‍ കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന്‍ പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ അനങ്ങുമ്പോള്‍ കിലുങ്ങുന്നോരരഞ്ഞാണവും - മെയ്യില്‍ നനഞ്ഞപൂന്തുകില്‍ മൂടുമിളം നാണവും വലം പിരിശംഖിനുള്ളില്‍ ജലതീര്‍ഥവും - കേളീ നളിനത്തില്‍ നിറയുന്ന ജലബിന്ദുവും തന്ന് പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ പതിനാലുലോകങ്ങള്‍ക്കും പ്രിയമോഹിനി - കണ്ടു മുനിമാരും മയങ്ങുന്ന വരവര്‍ണ്ണിനീ അരയന്നനട നടന്നങ്ങരികില്‍ വരാം - തങ്ക ത്തിരുമെയ്യിലണിയിക്കാം ഹരിചന്ദനം ഇന്ന് പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്‍ പട്ടുനിലാത്തുകില്‍ ചുറ്റിയുടൂത്തൊരു പൂച്ചെണ്ട് മത്തമരാളവിഹാരസരസ്സിലെ നീര്‍ച്ചെണ്ട് പൂത്തമുഖങ്ങളില്‍ മുത്തുകിളിര്‍ത്തൊരു നേരത്ത് കണ്മുനക്കൊടികള്‍ കൊണ്ടുകാമമല- രമ്പുതൂകുമതിന്‍ പ്രാണഹര്‍ഷവുമായ് പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്‍ തൈ തിത്തൈ മണികങ്കണകൈകളില്‍ പാല്‍ക്കടലമൃതോടേ - നൃത്തം ഇലത്താളം പിടിക്കു ലതാദികളേ കൊഞ്ചും ഇളനെഞ്ചില്‍ പുതുമലര്‍ശരമഞ്ചും മുഖമഞ്ചുന്നൊരു മദമായ് ഇരവിലും പകലിലും ഇതളിടും ചൊടിയിലെ മധുരിമ നുകരവേ പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ സ്വപ്നം മനസ്സരസ്സില്‍ വിടര്‍ന്നില്ലയോ - വീണ്ടും സ്വര്‍ഗ്ഗം മുഖപ്രസാദമണിഞ്ഞില്ലയോ ദേവസദസ്സിനിന്നു സുകൃതോത്സവം ഈ ദേവിതന്‍ അനുഗ്രഹ തിരുവുത്സവം ഇന്ന് പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ ---------------------------------- Added by devi pillai on December 23, 2009 Palazhi kadanjeduthorazhakanu njan Palazhi kadanjeduthorazhakanu njan Kalil kanchana chilambanium kalayanu njan Palazhi kadanjeduthorazhakanu njan anangumpol kilungunnoraranjaanavum - meyyil nananja poonthukil moodumilam naanavum valampirisamkhinullil jalatheerthavum keli nalinathil nirayunna madhubinduvum thannu palazhi kadanjeduthorazhakaanu njan Pathinalu lokangalkum priya mohini - kandu Munimaru mayangunna varavarnini(2) Arayanna nada nadannu arikil varam - thanka Thirumeyyil aniyikkam harichandanam - innu Palazhi kadanjeduthorazhakanu njan pattunilaathukil chuttiyuduthoru poochendu mathamaraala vihaarasarassile neerchendu poothamukhangalil muthukilurthoru nerathu kanmunakkodikal kondu kaamamalara- mbuthookumathil praanaharshavumay palazhi kadanjeduthorazhakanu njan Thai thithai mani kankana kaikalil palkadalamruthode - nritham Ilathaalam pidikku lathadikale(2) Konchum ilanechil puthu malarsaramanchum mughamanjunnoru madamay Iravilaum pakalilum ithalidum chodiyile madhurima nukarave palazhi kadanjeduthorazhakanu njan swapnam manassarassil vidarnnillayo -veendum swarggam mukhaprasadamaninjillayo devasadassilinnu thiruvulsavam ee devi than anugraha thiruvulsavam innu Palazhi kadanjeduthorazhakanu njan Kalil kanchana chilambanium kalayanu njan Palazhi kadanjeduthorazhakanu njaaaaan. |
Other Songs in this movie
- Swami Sharanam
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Shabarimalayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kailaasa Shailaadhi
- Singer : P Leela, Sreekanth | Lyrics : Vayalar | Music : G Devarajan
- Thedivarum Kannukalil
- Singer : Ambili | Lyrics : Vayalar | Music : G Devarajan
- Thummiyaal Therikkunna
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Harinaaraayana
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Harivaraasanam
- Singer : KJ Yesudas | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Mannilum Vinnilum
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Swarnakkodi Marathil
- Singer : P Jayachandran, P Madhuri, Chorus, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Harivaraasanam [Chorus]
- Singer : KJ Yesudas, Chorus | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Swarnnamani
- Singer : | Lyrics : | Music : G Devarajan
- Ponnumvigraha Vadivilirikkum
- Singer : Ambili, Chorus | Lyrics : Sreekumaran Thampi | Music : G Devarajan